ശബരിമല സ്വര്‍ണ മോഷണ കേസ്: എൻ വാസു റിമാൻഡില്‍

N VASU SABARIMALA

ശബരിമല സ്വര്‍ണ മോഷണ കേസില്‍ അറസ്റ്റിലായ എൻ വാസുവിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പത്തനംതിട്ട മജിസ്ട്രേറ്റ് കോടതിയില്‍ ഹാജറാക്കിയതിനു ശേഷമാണ് റിമാൻഡ് ചെയ്തത്. 24 -ാം തീയതി വരെയാണ് റിമാൻഡില്‍ തുടരുക. കൊട്ടാരക്കര സബ് ജയിലിലായിരിക്കും ക‍ഴിയുക. അതേസമയം, പൊലീസ് കസ്റ്റഡി അപേക്ഷ നൽകിയിട്ടില്ല. ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി ഒന്നിലാണ് ഹാജരാക്കിയത്.

അതേസമയം, റിമാൻഡ് റിപ്പോർട്ടിലെ വിവരങ്ങൾ പുറത്തുവന്നു. രേഖകളിൽ
സ്വർണം പൊതിഞ്ഞ പാളികൾ എന്നത് ഒഴിവാക്കിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞു. സ്വര്‍ണം എന്നത് മാറ്റി ചെമ്പ് പാളികൾ എന്ന് രേഖപ്പെടുത്തി. പിന്നീട് നവീകരണത്തിന് ശുപാർശ നൽകി. ഉണ്ണിക്കൃഷ്ണൻ പോറ്റിയുടെ കൈവശം കൊടുത്തുവിടാനും ഇടപെടൽ നടത്തി. മറ്റ് പ്രതികളുമായി ചേർന്നും ഗൂഢാലോചന നടത്തി. ബോർഡിന് നഷ്ടവും
പ്രതികൾക്ക് ഇതുവഴി അന്യായ ലാഭവും ലഭിച്ചു.

ALSO READ: ഇഎസ്ഐ സേവനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും അടിയന്തരമായ മെച്ചപ്പെടുത്തൽ: കേന്ദ്ര തൊഴിൽ മന്ത്രിക്ക് നിവേദനം നല്‍കി മന്ത്രി വി ശിവൻകുട്ടി

എൻ വാസുവിനെതിരെ ഗൂഢാലോചന, വ്യാജ രേഖ ചമയ്ക്കൽ, സ്വർണ കവർച്ച തുടങ്ങിയ ആരോപണങ്ങളാണുള്ളത്. ഗൂഢാലോചന തെളിഞ്ഞിട്ടുണ്ടെന്ന് എസ് ഐ ടി കോടതിയിൽ പറഞ്ഞു. പങ്ക് വ്യക്തമാക്കിയുള്ള മൊ‍ഴി സുധീഷ് കുമാര്‍ നല്‍കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News