ശബരിമല സ്വർണ മോഷണ കേസ്: എസ് ജയശ്രീയുടെ അറസ്റ്റ് താൽകാലികമായി തടഞ്ഞു

sabarimala

ശബരിമല സ്വർണ മോഷണ കേസിൽ നാലാം പ്രതിയായ മുൻ ദേവസ്വം ബോർഡ് സെക്രട്ടറി എസ് ജയശ്രീയുടെ അറസ്റ്റ് താൽക്കാലികമായി തടഞ്ഞു.

കഴിഞ്ഞ ദിവസമാണ് മുൻകൂർ ജാമ്യം തേടി ജയശ്രീ സുപ്രീം കോടതിയെ സമീപിച്ചത്. ആരോഗ്യ പ്രശ്നങ്ങൾ കണക്കിലെടുത്താണ് അറസ്റ്റ് തടഞ്ഞത്. ജസ്റ്റിസ് ദീപാങ്കർ ദത്ത അദ്ധ്യക്ഷനായ ബെഞ്ചാണ് ജയശ്രീയുടെ ഹർജി പരിഗണിച്ചത്.

ALSO READ: ക്രിസ്മസ് ആഘോഷത്തിൽ ഗണഗീതം ആലപിക്കണമെന്ന BMS-ന്റെ ആവശ്യം: ‘ഭരണഘടന വിഭാവനം ചെയ്യുന്ന മതേതരത്വത്തിന് എതിരായ നീക്കം’; കേന്ദ്ര മന്ത്രിക്ക് കത്തയച്ച് ഡോ. ജോൺ ബ്രിട്ടാസ് എം പി

കേസിൽ അടുത്ത മാസം 8,9 തീയതികളിൽ അന്വേഷണ ഉദ്യോഗസ്ഥർക്ക് മുമ്പിൽ ഹാജരാക്കണമെന്നും കോടതി വ്യക്തമാക്കി. ജയശ്രീയുടെയും ദേവസ്വം മുൻ അഡ്‌മിനിസ്‌ട്രേറ്റീവ് ഓഫീസർ ശ്രീകുമാറിന്റെയും മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിരുന്നു.

English summary : The arrest of former Devaswom Board Secretary S Jayashree, the fourth accused in the Sabarimala gold theft case, has been temporarily stayed.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News