
മുൻ എംഎൽഎ കെ കെ നാരായണൻ(77) അന്തരിച്ചു. കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ദേഹാസ്വസ്ഥ്യത്തെ തുടര്‍ന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
സിപിഐ എം മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു. ധർമ്മടം നിയോജക മണ്ഡലത്തിൽ നിന്നാണ് നിയമസഭാംഗമായത്.
കണ്ണൂർ ജില്ലാ പഞ്ചായത്ത് അധ്യക്ഷൻ ആയിരുന്ന അദ്ദേഹം 2011-ലാണ് ധർമ്മടം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. കണ്ണൂർ ജില്ല സഹകരണ ബേങ്ക്, എ കെ ജി സ്മാരക സഹകരണ ആശുപത്രി എന്നിവയുടെ അധ്യക്ഷൻ ആയിരുന്നു.
English summary : Former Dharmadam MLA and CPI(M) leader K K Narayanan passes away.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

