മുൻ ധർമ്മടം എംഎൽഎ കെ കെ നാരായണൻ്റെ സംസ്കാരം ഇന്ന്

kk narayanan

മുൻ ധർമ്മടം എം എൽ എ കെ കെ നാരായണൻ്റെ മൃതദേഹം ഔദ്യോഗിക ബഹുമതികളോടെ ഇന്ന് സംസ്കരിക്കും. വൈകീട്ട് നാലിന് പയ്യാമ്പലത്താണ് സംസ്കാരം. ഒരു മണിമുതൽ രണ്ടു മണിവരെ താഴെ ചൊവ്വയിലെ സി പി ഐ എം എടക്കാട് ഏരിയാ കമ്മിറ്റി ഓഫീസിലും 2.30 മുതൽ നാലു വരെ ജില്ലാ കമ്മിറ്റി ഓഫീസായ അഴീക്കോടൻ മന്ദിരത്തിലും പൊതുദർശനത്തിനു ശേഷം പയ്യാമ്പലത്താണ് സംസ്കാരം.

കഠിനാധ്വാനിയായ തൊഴിലാളി നേതാവായും ഉശിരനായ ജനപ്രതിനിധിയായും ഒരുപോലെ തിളങ്ങിനിന്ന മികച്ച ജനനേതാവിനെയാണ് നാടിന് നഷ്ടമായതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു.

ALSO READ: ശബരിമല സ്വർണ മോഷണ കേസ്: ഡി മണിയെക്കുറിച്ച് കൂടുതൽ അന്വേഷണം നടത്തും

അവസാന മണിക്കൂറിലും ഊർജ്വസ്വലനായി ജനങ്ങൾക്കിടയിൽ നിറഞ്ഞുനിന്ന കെ കെ നാരായണൻ്റെ വിയോഗത്തിൽ അഗാധമായ ദുഃഖം രേഖപ്പെടുത്തുന്നുവെന്നും ബന്ധുക്കളുടെയും അദ്ദേഹത്തിൻ്റെ കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കു ചേരുന്നുവെന്നും എം വി ഗോവിന്ദൻ മാസ്റ്റർ അനുശോചന സന്ദേശത്തിൽ പറഞ്ഞു.



whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News