കൈരളി ന്യൂസ് മുൻ റിപ്പോര്‍ട്ടര്‍ ജോസില്‍ സെബാസ്റ്റ്യൻ തൊടുപുഴ ബ്ലോക്ക് പഞ്ചായത്ത് മുട്ടം ഡിവിഷനിൽ നിന്ന് വിജയിച്ചു

josil sebastian

കൈരളി ന്യൂസ് മുൻ റിപ്പോര്‍ട്ടര്‍ ജോസില്‍ സെബാസ്റ്റ്യൻ തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയിച്ചു. ഇടുക്കി തൊടുപു‍ഴ ബ്ലോക്ക് പഞ്ചായത്ത് എല്‍ ഡി എഫ് സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. മുട്ടം ഡിവിഷനിലാണ് അദ്ദേഹം മത്സരിച്ചത്.

അതേസമയം, അപ്രതീക്ഷിതമായ ജനവിധിയാണ് തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായതെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ടി പി രാമകൃഷ്ണൻ പറഞ്ഞു. ജനങ്ങൾക്ക് വേണ്ടി കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. എന്തുകൊണ്ടാണ് ഇങ്ങനെ ഒരു വിധിയുണ്ടായെന്ന് സൂക്ഷ്മമായി പരിശോധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ബിജെപി സീറ്റ് നല്‍കാത്തതിന് പിന്നാലെ ആത്മഹത്യ ശ്രമം നടത്തിയ പനങ്ങോട്ടേല വാര്‍ഡ് സ്ഥാനാര്‍ഥി ശാലിനി സനില്‍ തോറ്റു

ജനവിധി സൂക്ഷ്മമായി പരിശോധിക്കുമെന്നും നിലപാടിൽ തിരുത്തലുകൾ വേണമെങ്കിൽ തിരുത്തി മുന്നോട്ടു പോകുന്നതായിരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു. കേരളമാകെ തെരഞ്ഞെടുപ്പ് ഫലം സമ്മിശ്രമാണ്. ബിജെപിയുടെ വരവ് നിസാരമായി കാണാൻ കഴിയില്ലെന്നും തോൽവി തോൽവി തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ‘തദ്ദേശ തെരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ജനവിധി’: ടി പി രാമകൃഷ്ണൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News