ആലപ്പുഴയിൽ കോൺഗ്രസ് ഗ്രൂപ്പ് വൈരാഗ്യം; മുൻ മണ്ഡലം സെക്രട്ടറിയെ കുത്തി പരുക്കേൽപ്പിച്ചു

alappuzha congress

ആലപ്പുഴയിൽ രാഷ്ട്രീയ വിഭാഗീയതയെ തുടർന്നുണ്ടായ സംഘർഷത്തിൽ കോൺഗ്രസ് നേതാവിനെ കുത്തി പരുക്കേൽപ്പിച്ചു. ആലപ്പുഴ കോൺഗ്രസ് മണ്ഡലം മുൻ സെക്രട്ടറിയായ ഷെറിൻ റാവുത്തറെയാണ് വലിയ മരം വാർഡിലെ കോൺഗ്രസ് പ്രസിഡന്റായ എസ് എസ് സിയാദ് കുത്തിയതെന്നാണ് പരാതി.

Also read : ‘ആലിന്റെ അവയവങ്ങൾ ദാനം ചെയ്ത പ്രവർത്തി മഹത്തരം’; കുടുംബത്തെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ

വലിയ മരം വാർഡിൽ കോൺഗ്രസ് ഗ്രൂപ്പ് രണ്ടായി പിരിഞ്ഞതിനെ തുടർന്ന് കുറച്ച് കാലമായി ഇരുവിഭാഗങ്ങൾക്കിടയിൽ കടുത്ത അഭിപ്രായവ്യത്യാസം നിലനിന്നിരുന്നു. ഈ മുൻ വൈരാഗ്യമാണ് ആക്രമണത്തിന് കാരണമെന്നാണ് ലഭിക്കുന്ന വിവരം.
സംഭവത്തിൽ പരിക്കേറ്റ ഷെറിൻ റാവുത്തർ ആശുപത്രിയിൽ ചികിത്സ തേടി. തുടർന്ന് ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News