‘സിപിഐഎം വിട്ട് കോൺഗ്രസിൽ ചേരുമെന്നത് വ്യാജ വാർത്ത, പ്രചാരണത്തിന് പിന്നിലെ ബുദ്ധികേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കണം’: സികെപി പത്മനാഭൻ

ckp padmanabhan

സിപിഐ എം വിട്ട് കോൺഗ്രസ്സിൽ ചേരുമെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചതിനെതിരെ മുൻ എംഎൽഎ സി.കെ.പി പത്മനാഭൻ. പ്രചാരണത്തിന് പിന്നിലെ ബുദ്ധികേന്ദ്രത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിയമനടപടിയിലേക്ക് കടക്കേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു.

രോഗ വിവരം അന്വേഷിക്കാൻ കെ സുധാകരൻ വന്നപ്പോൾ എടുത്ത ഫോട്ടോ വേറെ രീതിയില്‍ പ്രചരിപ്പിക്കുകയായിരുന്നു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് സമയത്താണ് കെ സുധാകരൻ വന്നത്. എൻ്റെ രാഷ്ട്രീയ ജീവിതം തുറന്ന പുസ്‌തകമാണ്. പാർട്ടി മാറ്റത്തിൻ്റെയോ രാഷ്ട്രീയ മാറ്റത്തിൻ്റെയോ കാര്യമില്ലെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ഒറ്റ ക്ലിക്കില്‍ 10 വകുപ്പുകളും 30 സ്ഥാപനങ്ങളും ഒരുമിച്ച്; ആരോഗ്യ വകുപ്പിൻ്റെ പുതിയ വെബ് പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു

അതേസമയം, കോണ്‍ഗ്രസ് നേതാവ് കെ സുധാകരനാണ് സി കെ പി പത്മനാഭനെ വീട്ടിലെത്തി കണ്ടത്. ഇതോടെയാണ് സി കെ പി പത്മനാഭൻ പാർട്ടി വിടുന്നുവെന്ന തരത്തിലുള്ള വാർത്തകൾ പ്രചരിച്ചത്. എന്നാല്‍ ഇത് പൂർണമായും അദ്ദേഹം തള്ളി. സി കെ പി പത്മനാഭൻ, തളിപ്പറമ്പ് മണ്ഡലത്തില്‍ നിന്നുള്ള നിയമസഭാംഗമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News