
കേന്ദ്ര ബജറ്റിൽ കേരളത്തോടുള്ള അവഗണനയാണ് വെളിവാകുന്നതെന്ന് മുൻ എം പി എഎം ആരിഫ്. കേരളത്തിന് ആമ സംരക്ഷണ കേന്ദ്രം മാത്രമാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിനെ ആമയും തേങ്ങയും പറഞ്ഞ് കബളിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
എയിംസിന്റെ (AIIMS) കാര്യത്തിൽ സുരേഷ് ഗോപി നൽകിയ വാഗ്ദാനങ്ങൾ പാലിക്കപ്പെട്ടില്ലെന്നും അദ്ദേഹം കേരളീയരെ മോശമായ പദപ്രയോഗങ്ങളിലൂടെ അധിക്ഷേപിച്ചുവെന്നും അദ്ദേഹം പറഞ്ഞു. അതിവേഗ റെയിൽവേയുമായി ബന്ധപ്പെട്ട് ഇ. ശ്രീധരന്റെ നീക്കങ്ങളെ സംസ്ഥാന സർക്കാർ പിന്തുണച്ചിട്ടും കേന്ദ്രം പ്രഖ്യാപിച്ച ഏഴ് അതിവേഗ റെയിൽവേ ഇടനാഴികളിൽ കേരളത്തെ ഉൾപ്പെടുത്തിയില്ല. ഡി.പി.ആർ (DPR) തയ്യാറാകാത്തതിനാലാണ് ഇതെന്ന ന്യായീകരണമാണ് ഇ. ശ്രീധരൻ നൽകുന്നതെന്ന് അദ്ദേഹം വിമര്‍ശിച്ചു.
മുണ്ടക്കൈയിലെയും ചൂരൽമലയിലെയും ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്ന കേന്ദ്ര നിലപാടിനെതിരെ കേരള ഹൈക്കോടതി രൂക്ഷമായി പ്രതികരിക്കുകയുണ്ടായി. “കേരളത്തിലെ ജനങ്ങൾ അന്യഗ്രഹജീവികളാണോ?” എന്നാണ് കോടതി ചോദിച്ചത്. എന്നാല്‍ ഇതൊന്നും മറ്റ് മാധ്യമങ്ങള്‍ കണ്ട ഭാവം പോലും നടിച്ചില്ലെന്ന് അദ്ദേഹം പറഞ്ഞു.
വയനാട് ദുരന്തത്തിന് ശേഷം പ്രധാനമന്ത്രി പ്രദേശം സന്ദർശിച്ചെങ്കിലും കേരളത്തിന് സഹായം നൽകുന്നതിന് പകരം വലിയ സാമ്പത്തിക ബാധ്യതയാണ് ഉണ്ടായത്. രക്ഷാപ്രവർത്തനത്തിന് ഉപയോഗിച്ച ഹെലികോപ്റ്റർ ചാർജ്, ബെയ്‌ലി പാലം നിർമ്മിച്ച പൈസ, റേഷൻ ചിലവ്, സി.ആർ.പി.എഫ് സേവനത്തിനുള്ള തുക എന്നിവയെല്ലാം കേരളം അടയ്ക്കണമെന്ന ബില്ലാണ് ലഭിച്ചതെന്ന് അദ്ദേഹം പറഞ്ഞു.
◦

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

