‘എയിംസിൽ പാർട്ടി ഒരു കാര്യവും ചർച്ച ചെയ്തിട്ടില്ല, പറയുന്നത് വ്യക്തിപരമായ അഭിപ്രായം’: സുരേഷ് ഗോപിയെ തള്ളി വി മുരളീധരൻ

എയിംസ് വിഷയത്തിൽ സുരേഷ് ഗോപിയെ തള്ളി ബിജെപി മുൻകേന്ദ്ര മന്ത്രി വി മുരളീധരൻ. എയിംസിൽ പാർട്ടി ഒരു കാര്യവും ചർച്ച ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. എയിംസ് വിഷയത്തിൽ പാർട്ടിക്ക് ഒരു അറിവും ഇല്ല. എയിംസ് എവിടെ സ്ഥാപിക്കണമെന്ന് കേന്ദ്രസർക്കാർ ഇതുവരെ സംസ്ഥാനത്തോട് ചോദിച്ചിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ തമ്മിലാണ് ഇത് തീരുമാനിക്കേണ്ടത്. നേതാക്കൾ പറയുന്നത് അവരുടെ വ്യക്തിപരമായ അഭിപ്രായം മാത്രമെന്ന് മുരളീധരൻ പറയുന്നു.

വെള്ളാപ്പള്ളി നടേശനെ സന്ദർശിക്കാൻ എത്തിയതായിരുന്നു ബിജെപി നേതാവായ വി മുരളീധരൻ. എയിംസ് കേരളത്തിൽ വരുമോ എന്നത് പറയേണ്ടത് കേന്ദ്ര സർക്കാരുമായി ബന്ധപ്പെട്ടവരെന്ന് വി മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.

കലുങ്ക് സംവാദത്തില്‍ കേരളത്തില്‍ എയിംസ് കൊണ്ടുവരുമെന്നും എന്നാല്‍ അത് ആലപ്പു‍ഴയിലാണെന്നും സുരേഷ് ഗോപി എം പി പറഞ്ഞിരുന്നു. ഇതിനെയാണ് ഇപ്പോ‍ള്‍ വി മുരളീധരൻ തള്ളിയത്. സുരേഷ് ഗോപിയെ പിൻതാങ്ങി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലും ഇന്ന് രംഗത്തെത്തിയിരുന്നു. നിലവിൽ ആരോഗ്യ സംവിധാനങ്ങൾ കുറവുളളത് ആലപ്പുഴയിലാണെന്നതിനാല്‍ എയിംസ് ആലപ്പു‍ഴയില്‍ വരണമെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News