
ടൂറിസ്റ്റ് ബസ് തടഞ്ഞു നിർത്തി യാത്രക്കാരെ മർദ്ദിക്കുകയും മൊബൈൽ ഫോണുകൾ കവരിക്കുകയും ചെയ്ത സംഭവത്തിൽ നാല് പ്രതികളെ താമരശ്ശേരി പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തു.
അജ്മൽ, ഷാജഹാൻ, ആഷിഖ്, കൈതപ്പൊയിൽ ആഷിഖ് എന്നിവരെയാണ് താമരശ്ശേരി ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്.
സംഭവവുമായി ബന്ധപ്പെട്ട വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ബസ് മുന്നിൽ തടഞ്ഞുനിർത്തിയ ശേഷം യാത്രക്കാരെ ആക്രമിക്കുകയും അവരുടെ മൊബൈൽ ഫോണുകൾ പിടിച്ചുപറിക്കുകയും ചെയ്തതായാണ് കേസ്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.
updating…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

