
വയനാട് ബൈസിക്കിൾ ചലഞ്ച് നാലാമത് എഡിഷന് ആവേശകരമായ സമാപനം. വിവിധ കാറ്റഗറികളിലായി 130 ഓളം റൈഡേഴ്സ് പങ്കെടുത്തു. 2022 ൽ ആരംഭിച്ച വയനാട് ബൈസിക്കിൾ ചലഞ്ച് മത്സരാർത്ഥികളുടെ പങ്കാളിത്തത്താൽ സൗത്ത് ഇന്ത്യയിലെ ഏറ്റവും വലിയ സൈക്ലിങ് ഇവന്റ് ആയാണ് കണക്കാക്കപ്പെടുന്നത്. പാരിസ്ഥിതിക സുസ്ഥിരത ഉറപ്പുവരുത്തുകയെന്ന ആശയം ഉൾക്കൊണ്ടു കൊണ്ട് നടത്തപ്പെടുന്ന വയനാട് ബൈസിക്കിൾ ചലഞ്ച് നിലവിൽ ഇന്ത്യയിലും വിദേശത്തുമുള്ള സൈക്ലിസ്റ്റുകളുടെ ഏറ്റവും സുപ്രധാനമായ ഒരു കലണ്ടർ ഇവന്റ് ആണ്.
ഇത്തവണ ശുചിത്വ മിഷന്റെ സഹകരണത്തോടെ വയനാടിന്റെ തനതുവിഭവങ്ങൾ, സംസ്കാരങ്ങൾ, പ്രകൃതി മനോഹാരിത, ഭൂപ്രകൃതി എന്നിവ കാത്തു സൂക്ഷിക്കേണ്ടതിന്റെ പ്രസക്തി, അവ അടുത്ത തലമുറക്ക് കൈമാറുന്നതിൻ്റെ ആവശ്യകത എന്നിവ പൊതു ജനങ്ങളിലേക്കെത്തിക്കുകയാണ് ലക്ഷ്യം.
ALSO READ; തെരഞ്ഞെടുപ്പ്: കോഴിക്കോട് മാറാടും ബേപ്പൂരും റൂട്ട് മാർച്ച് നടത്തി പൊലീസ്
വയനാടിൻ്റെ ഹരിത സമ്പന്നതയും കാർഷിക സമൃദ്ധിയും കോർത്തിണക്കി രൂപകൽപന ചെയ്ത സൈക്ലിങ്ങ് ട്രാക്കുകൾ ലോകത്തെമ്പാടുമുള്ള സൈക്ലിസ്റ്റുകളിലേക്ക് എത്തിക്കാനും, വയനാട് ബൈസിക്കിൾ ചലഞ്ച് ഉദ്ദേശിക്കുന്നുണ്ട്. കൽപ്പറ്റയിൽ നിന്ന് ആരംഭിച്ച റൈഡ്, വൈത്തിരി കപ്പുംകൊല്ലി വഴി 62 കിലോമീറ്റർ പിന്നിട്ട് കൽപ്പറ്റ ബൈപ്പാസിലെ ഫിനിഷിംഗ് പോയിന്റിൽ സമാപിച്ചു.
എലൈറ്റ് മെൻ റോഡ് റൈസ് വിഭാഗത്തിൽ വയനാടിന്റെ ആദിത്യൻ എൻ ഒന്നാം സ്ഥാനവും, അച്ഛൽ ബി ഹെബ്ബാർ രണ്ടാം സ്ഥാനവും മുഹമ്മദ് ജുനൈദ് മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വയനാട് SP തപോഷ് ബസുമതാരിയാണ് ഫ്ലാഗ് ഓഫ് ചെയ്തത്. കേരള കർണാടക, തമിഴ്നാട്, മഹാരാഷ്ട്ര എന്നിവിടങ്ങളിൽ നിന്നുള്ള റൈഡേഴ്സ് ചലഞ്ചിൽ പങ്കെടുത്തു

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


