നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിൽ ചികിത്സയിലിരുന്ന ഒരാൾ കൂടി മരിച്ചു

gas explosion death nedumangad

തിരുവനന്തപുരം നെടുമങ്ങാട് ഹോട്ടലിൽ ഗ്യാസ് ലീക്കായി പൊട്ടിത്തെറിച്ച സംഭവത്തിൽ ചികിത്സയിലായിരുന്ന ഒരാൾ കൂടി മരിച്ചു. പാലോട് – പ്ലാവറ സ്വദേശിനി സിമി സന്തോഷ് (44) ആണ് ഇന്ന് പുലർച്ചെ മരിച്ചത്. ഗ്യാസ് പൊട്ടിത്തെറിച്ച കടയിലെ ജീവനക്കാരിയാണ് സിമി. ഇന്നലെ നവാസ് എന്നയാളും മരിച്ചിരുന്നു. ഡിസംബർ 14 നാണ് അപകടം നടന്നത്. പൊട്ടിത്തെറിയിൽ മൂന്നുപേർക്കായിരുന്നു പരുക്ക് പറ്റിയത്. ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.

നെടുമങ്ങാട് അ‍ഴീക്കോടുള്ള ഒറേസാ ഹോട്ടലിൽ രാവിലെ ചായ ഉണ്ടാക്കാനായി ഗ്യാസ് കത്തിച്ചപ്പോഴായിരുന്നു അപകടം. ഗ്യാസ് ലീക്ക് ആയതാണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. ജീവനക്കാരായ സിമി, രാജി എന്നിവർക്കൊപ്പം ചായകുടിക്കാനെത്തിയ നവാസിനും അപകടത്തിൽ പരുക്കേൽക്കുകയായിരുന്നു. ഗുരുതര പൊള്ളലേറ്റ ഇവരെ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു.

ALSO READ; കാസർഗോഡ് വയോധികയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം; മരണകാരണം ഹൃദയാഘാതമെന്ന് പോസ്റ്റ്മാർട്ടം റിപ്പോർട്ട്

News Summary: Simi Santosh (44), who was undergoing treatment for the gas leak explosion at a hotel in Nedumangad, Thiruvananthapuram has died.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News