‘ഗാസയുടെ പേരുകൾ’ നാളെ പത്തനംതിട്ട ടൗൺ സ്ക്വയറിൽ

GAZAYUDE PERUKAL PATHANAMTHITTA

സംസ്ഥാന വ്യാപകമായി ചിന്ത രവി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ ഗാസയിൽ കൊല്ലപ്പെട്ട ഇരുപതിനായിരത്തിലേറെ കുരുന്നുകളുടെ പേരുകൾ വായിക്കുന്ന ‘ഗാസയുടെ പേരുകൾ’ ക്യാംപെയ്ൻ നാളെ (വ്യാഴം) 4.30 നു പത്തനംതിട്ട ടൗൺ സ്ക്വയറിൽ നടക്കും. മാർത്തോമ്മാ സഭ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്ത കൊല്ലപ്പെട്ട 1500 കുരുന്നുകളുടെ പേരുകൾ വായിച്ച് തുടക്കം കുറിക്കും.

ചെന്നൈ ഏഷ്യൻ കോളേജ് ഓഫ് ജേർണലിസം ചെയർമാ‌നും മുതിർന്ന മാധ്യമപ്രവർത്തകനായ ശശികുമാർ ആമുഖപ്രസംഗം നടത്തും. സാഹിത്യകാരൻ ബെന്യാമിൻ, എംഎൽഎമാരായ മാത്യു ടി തോമസ്, അഡ്വ കെ യു ജനീഷ് കുമാർ, പത്തനംതിട്ട മുനിസിപ്പൽ ചെയർമാൻ അഡ്വ സക്കീർ ഹുസൈൻ, ആര്‍ജെഡി ദേശീയ ജനറല്‍ സെക്രട്ടറി ഡോ വർഗീസ് ജോർജ്, കവി എൻ എസ് സുമേഷ് കൃഷ്ണൻ അടക്കം സാമൂഹിക, സാംസ്‌കാരിക, രാഷ്ട്രീയ രംഗത്തുള്ള പ്രമുഖർ പങ്കെടുക്കും. പരിപാടിയിൽ പലസ്തീൻ ഐക്യദാർഢ്യ വീഡിയോകൾ, ഗാനങ്ങൾ, കവിതകൾ ഇവ അവതരിപ്പിക്കും.

ALSO READ: ശിരോവസ്ത്ര വിവാദമുണ്ടായ സെൻ്റ് റീത്താസ് സ്കൂളിലെ പിടിഎ പ്രസിഡൻ്റ് എൻഡിഎ സ്ഥാനാർഥി

സംഘർഷങ്ങളുടെ ഇരകളായി, ലോകത്തെവിടെയും കുഞ്ഞുങ്ങൾ മുറിവേൽക്കുകയും അനാഥരാക്കപ്പെടുകയും കൊല ചെയ്യപ്പെടുകയും ചെയ്യുന്നതിനെതിരെ മനുഷ്യമനഃസാക്ഷി ഉയർത്താൻ ചിന്ത രവി ഫൗണ്ടേഷൻ ഒക്ടോബർ 2നു എറണാകുളം ഗാന്ധി സ്ക്വയറിൽ ആരംഭിച്ച്‌ സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്ന ഈ ശ്രംഖലാ ക്യാംപെയ്ൻ നവംബർ 16നു തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിക്കും. ഇന്ത്യയിലെ പാലസ്തീൻ സ്ഥാനപതി സമാപന പരിപാടിയിൽ പങ്കെടുക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News