പലസ്തീനിന് ഐക്യദാർഢ്യം: വൈകാരിക മുഹൂർത്തങ്ങളുമായി ‘ഗാസയുടെ പേരുകൾ’ മാനവീയം വീഥിയിൽ സമാപിച്ചു

GAZAYUDE PERUKAL PROGRAMME ENDS TRIVANDRUM

പലസ്തീന് ഐക്യദാർഢ്യവുമായി കേരളത്തിലാകെ സംഘടിപ്പിച്ച “ഗാസയുടെ പേരുകൾ” തിരുവനന്തപുരം മാനവീയം വീഥിയിൽ സമാപിച്ചു. പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷാവേസ്‌ മുഖ്യാതിഥിയായി പങ്കെടുത്തു. എം വി ഗോവിന്ദൻ, എൻ എസ് മാധവൻ, ശശികുമാർ, സൂരജ് സന്തോഷ്, കടകംപള്ളി സുരേന്ദ്രൻ, പാളയം ഇമാം ശുഹൈബ് മൗലവി, നികേഷ് കുമാർ, ആർ പാർവതിദേവി, ലൈബ്രറി കൗൺസിൽ സംസ്ഥാന സെക്രട്ടറി വി കെ മധു, സംഘാടകസമിതി ജനറൽ കൺവീനർ ജി എൽ അരുൺഗോപി, കൺവീനർ എസ് രാഹുൽ, ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറി എൻ എസ് വിനോദ് തുടങ്ങി കലാ, സാംസ്കാരിക, രാഷ്ട്രീയ, ആത്മീയ, മാധ്യമരംഗത്തെ പ്രമുഖരും തൊഴിലാളികളുമായ 150 പേർ പരിപാടിയിൽ പങ്കെടുത്ത് 1500 പേരുകൾ വായിച്ചു. കാരയ്ക്കാമണ്ഡപം വിജയകുമാർ, രാജേഷ് ചിറപ്പാട്, ശാലിനി അലക്സ്, ലുബാബത്ത് ഉമ്മർ എന്നിവർ വരയരങ്ങിന് നേതൃത്വം നൽകി. കലാവിഷ്കാരങ്ങൾ, പലസ്തീൻ നൃത്തമായ ദാബ്കെ, വരയരങ്ങ്, ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികളുടെ നേതൃത്വത്തിലുള്ള ഇൻസ്റ്റലേഷൻ, ജെ ബി ജസ്റ്റിൻ്റെ നേതൃത്വത്തിൽ വി കെ എസ് ഗായകസംഘം ഒരുക്കിയ ഫ്ലോട്ട്, പലസ്തീനിൽ കൊല്ലപ്പെട്ട 20000 കുട്ടികളുടെ പേരുകളുടെ ഡിസ്പ്ലേ എന്നിവ സംഘടിപ്പിച്ചു. 13 ജില്ലകളിലും പരിപാടികൾ പൂർത്തിയാക്കിയ ശേഷമാണ് തിരുവനന്തപുരത്ത് കൂട്ടായ്മ സമാപിച്ചത്. ചിന്ത രവി ഫൗണ്ടേഷൻ വിവിധ സാമൂഹ്യ-സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ പലസ്തീൻ ഐക്യദാർഢ്യ ഫോറങ്ങൾ രൂപീകരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

ALSO READ: ‘കോൺഗ്രസിൽ നിന്നും രാജി വച്ചത് സർക്കാർ പദ്ധതികൾക്ക് തുരങ്കം വെക്കുന്ന UDF നടപടികളിൽ പ്രതിഷേധിച്ച്’; മൂപ്പൈനാട് കോൺഗ്രസ് ബ്ലോക്ക് സെക്രട്ടറി കെ വിജയൻ

‘ഗാസയിലെ കുഞ്ഞുങ്ങൾക്ക് വേണ്ടത് അനുതാപമോ സഹതാപമോ അല്ല. അവർക്ക് വേണ്ടത് സുരക്ഷിതമായ ഭാവിയാണ്. അതിനായി കൂട്ടായ ചിന്തയിലൂടെ സഹകരണത്തിലൂടെ പ്രായോഗിക പദ്ധതി ആവിഷ്കരിക്കുകയാണ് വേണ്ടത്. കൊലചെയ്യപ്പെട്ട കുഞ്ഞുങ്ങളെ കുറിച്ചു പറയുമ്പോൾ കാരണക്കാർ ആരാണ് എന്നതാണ് ആദ്യം പറയേണ്ടത്. ഇസ്രായേൽ അധിനിവേശ ശക്തികൾ ബോധപൂർവം കുഞ്ഞുങ്ങളെ ലക്ഷ്യം വച്ച് വെടിവയ്ക്കുകയാണ്. ആരാണ് ഗാസയിലെ കൂട്ടക്കൊലക്കെതിരെ ശബ്ദം ഉയർത്തിയതെന്ന് ചരിത്രം ചോദിക്കുമ്പോൾ കേരളം അതിൽ ഉണ്ടാകും. പശ്ചാത്യ രാജ്യങ്ങൾ ഉൾപ്പടെ ഗാസയിലെ കുഞ്ഞുങ്ങളെയും ജനതയെയും അവഗണിച്ചപ്പോൾ കേരളം അവർക്ക് നേരെ കാതുകൾ കൊട്ടിയടച്ചില്ല. കേരളത്തിന്റെ പിന്തുണക്കും ഐക്യദാർഢ്യത്തിനും പലസ്തീൻ ജനത കടപ്പെട്ടിരിക്കുന്നു’ എന്ന് പലസ്‌തീൻ അംബാസിഡർ അബ്ദുള്ള എം അബു ഷാവേസ്‌ പറഞ്ഞു.

ഗാസയിലെ കുഞ്ഞുങ്ങളുടെ വേദന അവതരിപ്പിക്കുന്ന ഫൈൻ ആർട്സ് കോളേജിലെ വിദ്യാർത്ഥികൾ ഒരുക്കിയ ഇൻസ്റ്റലേഷൻ മാനവീയം വീഥിയിൽ ശ്രദ്ധേയമായി. കുട്ടികളുടെ വസ്ത്രങ്ങൾ, പാവകൾ എന്നിവ ഉപയോഗിച്ചാണ് ഇൻസ്റ്റലേഷൻ തയ്യാറാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News