
ഭരണകൂടത്തിന്റെ പിന്തുണയോടെ നീതി നിഷേധിക്കപ്പെട്ടാൽ രാജ്യത്തിൻറെ അടിസ്ഥാന മൂല്യങ്ങളാണ് തകർക്കപ്പെടുന്നതെന്ന് യാക്കോബാ സഭ നിരണം ഭദ്രാസന അധിപൻ ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ്. കന്യാസ്ത്രീകൾക്ക് ജാമ്യം നിഷേധിച്ചതിന് പിന്നാലെ മുൻകൂട്ടി നിശ്ചയിച്ച പ്രകാരം അവർ ആഹ്ലാദപ്രകടനം നടത്തി. കന്യാസ്ത്രീകൾക്ക് ജാമ്യം കിട്ടുകയില്ല എന്ന് ഉറപ്പു ലഭിച്ചതുപോലെയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
സംഭവം രാജ്യത്തിനാണ് നാണക്കേട് ഉണ്ടാകുന്നത്. ഇത് ഭരണകൂടം തിരിച്ചറിയണം. വൈകുന്ന നീതി നിഷേധിക്കപ്പെടുന്ന നീതിയാണ്. ഭരണകൂടം മനഃപൂർവം നീതി വൈകിപ്പിക്കുന്നു. എല്ലാവരും ഒരുമിച്ച് നിൽക്കണം. നിർബന്ധിത മതപരിവർത്തനം കള്ളക്കഥയാണ്.കള്ള കഥയെന്ന് നിയമപരമായി തെളിയിക്കപ്പെട്ട യാഥാർത്ഥ്യം. ഇതിലൂടെ അവർ ഭീതിയുടെ അന്തരീക്ഷം സൃഷ്ടിക്കുകയാണെന്നും ബിഷപ്പ് ഗീവർഗീസ് മാർ കൂറിലോസ് പറഞ്ഞു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിൽ പ്രതിഷേധിച്ച് കോട്ടയം ദേവലോകം മലങ്കര ഓർത്തഡോക്സ് സഭ ആസ്ഥാനത്തും പ്രതിഷേധമുയർന്നിരുന്നു. തീവ്രവാദ സംഘടനകളെ കേന്ദ്ര സർക്കാരിന് നിയന്ത്രിക്കാൻ കഴിവില്ലെന്ന് പ്രതിഷേധ യോഗത്തിൽ കാതോലിക്കാബാവ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

