
സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ഒരുപോലെ പരിഗണിച്ച് അവരുടെ ക്ഷേമത്തിനായി പ്രവർത്തിക്കുന്ന സർക്കാരാണ് ഇടത് സർക്കാരെന്ന് തെളിയിക്കുന്നതാണ് ഇത്തവണത്തേയും ബജറ്റ്. ഈ വർഷത്തെ ബജറ്റിൽ ഗിഗ് തൊഴിലാളികളുടെ (Gig workers) ക്ഷേമത്തിനായും പ്രത്യേക പദ്ധതികൾ പ്രഖ്യാപിച്ചിട്ടുണ്ട്. തുടർച്ചയായി വെയിലത്തും മറ്റ് കാലാവസ്ഥകളിലും ജോലി ചെയ്യുന്ന ഗിഗ് തൊഴിലാളികൾക്കായി വിശ്രമകേന്ദ്രങ്ങൾ ഒരുക്കുക എന്നതായിരുന്നു ഈ പ്രഖ്യാപനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ടത്.
ഭൂരിഭാഗം ഗിഗ് തൊഴിലാളികളും ഈ തീരുമാനത്തെ സർക്കാരിന് ഹൃദയപൂർവം നന്ദി പറഞ്ഞുകൊണ്ട് സ്വീകരിക്കുകയാണ് ഉണ്ടായത്. നിലവിൽ കഠിനമായ വെയിലത്ത് ജോലി ചെയ്യുന്ന ഇവർ വിശ്രമിക്കാനായി മരത്തണലുകളോ റോഡരികുകളോ കടത്തിണ്ണകളോ ആണ് ആശ്രയിക്കുന്നത്. പലപ്പോഴും ബൈക്കിന് മുകളിൽ ഇരുന്നാണ് തങ്ങൾ ഭക്ഷണം കഴിക്കുന്നതെന്ന് ഒരു തൊഴിലാളി പറയുന്നു. പുതിയ വിശ്രമകേന്ദ്രങ്ങൾ വരുന്നതോടെ വിശ്രമിക്കാനും ഫോൺ ചാർജ് ചെയ്യാനും അടക്കം സൗകര്യപ്രദമായ ഒരിടം ലഭിക്കുമെന്ന ആശ്വാസത്തിലാണ് ഇവർ.
തിരക്കുള്ള സ്ഥലങ്ങളിൽ ഇത്തരമൊരു ഇടം ലഭിക്കുന്നത് വലിയൊരു ആശ്വാസമായിരിക്കുമെന്നും വെയിലത്ത് തളർന്നു പോകുന്നവർക്ക് ഇത് ഏറെ ഗുണകരമാകുമെന്നും തൊഴിലാളികൾ അഭിപ്രായപ്പെട്ടു. തങ്ങൾ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുന്ന രീതിയിലുള്ള ഒരു പദ്ധതിയായാണ് നിലവിൽ ഗിഗ് തൊഴിലാളി സമൂഹം ഇതിനെ നോക്കിക്കാണുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


