Kairali news big breaking | രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതി ; പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി

rahul-mamkootathil-

രാഹുൽ മാങ്കൂട്ടത്തിലിനെതിരായ ലൈംഗിക പീഡന പരാതിയിൽ പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകി. സെക്രട്ടറിയറ്റിലെത്തി മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ടാണ് യുവതി പരാതി നൽകിയത്. പരാതി പൊലീസിന് കൈമാറും. ഇതോടെ രാഹുലിന് കുരുക്ക് മുറുകിയിരിക്കുകയാണ്. നിർബന്ധിച്ച് ഗർഭധാരണം നടത്തിയെന്നും ശേഷം ഭീഷണിപ്പെടുത്തി ഗർഭഛിദ്രം നടത്തിയതായും പരാതിയിൽ പറയുന്നു. ഡിജിറ്റൽ തെളിവുകളും മുഖ്യമന്ത്രിക്ക് പെൺകുട്ടി കൈമാറിയിട്ടുണ്ട്.

Also read: ലേബര്‍ കോഡിനെതിരെ പ്രതിഷേധം ശക്തം: രാഷ്ട്രപതിക്ക് നിവേദനം നല്‍കി ട്രേഡ് യൂണിയനുകളും സംയുക്ത കിസാൻ മോർച്ചയും

കഴിഞ്ഞ ദിവസം വാട്സാപ്പ് ചാറ്റും ഫോൺ റെക്കോർഡും പുറത്ത് വന്നിരുന്നു. ഇതോടെ കൂടുതൽ തെളിവുകൾ രാഹുലിനെതിരെ പുറത്ത് വന്നിരിക്കുകയാണ്. ലൈംഗിക പീഡനം മാത്രമല്ല, നിർബന്ധിച്ചുള്ള ഗർഭഛിദ്രവമെന്നാണ് പരാതിയിൽ പറയുന്നത്. വലിയ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് രാഹുൽ നടത്തിയിരിക്കുന്നത്. ഗ‌ർഭഛിത്രത്തിന് നിർബന്ധിച്ചതായി പറയുന്ന ശബ്ദരേഖ പുറത്ത് വന്നതിന് പിന്നാലെയാണ് പെൺകുട്ടി മുഖ്യമന്ത്രിക്ക് പരാതി നൽകിയിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News