
കോഴിക്കോട് ബാലുശ്ശേരി വേട്ടക്കൊരുമകന്‍ ക്ഷേത്രത്തിലെ സ്വര്‍ണ്ണാഭരണങ്ങള്‍ കാണാതായ സംഭവത്തില്‍, പോലീസ് കേസെടുത്തു. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസര്‍ നല്‍കിയ പരാതിയില്‍ ബാലുശ്ശേരി പോലീസാണ്, മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി ടി വിനോദനെതിരെ FIR രജിസ്റ്റര്‍ ചെയ്തത്.
വഞ്ചനാ കുറ്റം ചുമത്തിയാണ് കേസ്. വഴിപാടായി ലഭിച്ച 20 പവനിലധികം സ്വര്‍ണ്ണം എക്‌സിക്യൂട്ടീവ് ഓഫീസറായിരുന്ന വിനോദന്‍ തിരിമറി നടത്തിയെന്നാണ് ക്ഷേത്രം ഭരണ സമിതിയുടെ പരാതി. 2 വര്‍ഷം മുമ്പ് സ്ഥലം മാറി പോയ ടി ടി വിനോദന്‍ ക്ഷേത്ര ലോക്കറിന്റെ താക്കോല്‍ കൈമാറിയില്ല. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്ത് വന്നത്. നഷ്ടപ്പെട്ട സ്വർണം തിരികെ ഏൽപിക്കാൻ ഈ മാസം മൂന്ന് വരെ സമയം അനുവദിച്ചെങ്കിലും ഉദ്യോഗസ്ഥൻ ക്ഷേത്രത്തിലെത്തിയില്ല.
ശക്തമായ നിയമ നടപടിയുമായി മുന്നോട്ട് പോകുമെന്ന് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ദിനേശ് കുമാര്‍ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

