
സ്വര്‍ണവിലയില്‍ ഇന്ന് നേരിയ ഇടിവ്. ഇന്നലത്തെക്കാള്‍ 80 രൂപയാണ് ഒരു പവന് കുറഞ്ഞത്. ഇന്ന് ഒരു പവൻ സ്വര്‍ണത്തിൻ്റെ വില 91,640 രൂപയാണ്. ഇതോടുകൂടി ഒരു ഗ്രാം സ്വര്‍ണത്തിൻ്റെ വില 11,455 രൂപയാണ്. ഇന്നലെ ഒരു പവൻ്റെ വില 91, 720 രൂപയായിരുന്നു. ഇന്നലെ ഒരു ഗ്രാമിന് 11,465 രൂപയായിരുന്നു.
ഗ്രാമിന് ഇന്ന് 10 രൂപയാണ് കുറഞ്ഞത്. കുറച്ച് നാളായി സ്വര്‍ണത്തിൻ്റെ വില കൂടിയും കുറഞ്ഞും നില്‍ക്കുകയാണ്. ഈ മാസത്തില്‍ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത് കഴിഞ്ഞ 13ന് ആയിരുന്നു. 94,320 രൂപയായിരുന്നു അന്നത്തെ ഒരു പവൻ്റെ വില. പിന്നീടിങ്ങോട്ട് സ്വര്‍ണത്തിൻ്റെ വില കുറയുകയാണ് ചെയ്തത്.
ALSO READ: സേവന നിരക്ക് കൂട്ടാനൊരുങ്ങി കൊട്ടക് മഹീന്ദ്ര ബാങ്ക് ; SMS അലേർട്ട് ഫീസ് ഏർപ്പെടുത്തി
അതേസമയം, ഒരു പവൻ സ്വര്‍ണത്തിൻ്റെ വില ഈ വര്‍ഷം ഒരു ലക്ഷം കടക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍. നേരത്തെ ഒക്ടോബര്‍ 21ന് ആണ് ഒരു പവൻ സ്വര്‍ണത്തിന് 97,000 രൂപ കടന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

