
കേരളത്തിലെ സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ അവയവമാറ്റ ശസ്ത്രക്രിയകൾ നടന്നത് ഇടതുമുന്നണി സർക്കാരിൻറെ കാലത്ത്. കെ- സോട്ടോ വഴിയുള്ള സർക്കാരിൻറെ ഇടപെടലുകൾ വലം കണ്ടതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു.ഇടതുമുന്നണി സർക്കാരിൻറെ ഗൗരവ പൂർണമായ ഇടപെടലുകളാണ് ആരോഗ്യ മേഖലയിൽ കേരളത്തെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. മികച്ച ചികിത്സ സൗകര്യങ്ങൾ ഒരുക്കുന്നതിലും അടിസ്ഥാന സൗകര്യങ്ങളിലും നമ്മുടെ സർക്കാർ ആശുപത്രികൾ ഒന്നാമതാണ്.
അവയവമാറ്റ ശസ്ത്രക്രിയയുടെ കാര്യത്തിലും മുൻകാലങ്ങളെ അപേക്ഷിച്ച് വർദ്ധനവ് ഉണ്ടായതായി വിവരാവകാശ രേഖകൾ വ്യക്തമാക്കുന്നു. കഴിഞ്ഞ യുഡിഎഫ് സർക്കാരിൻറെ കാലത്ത് ഒരു ഹൃദയം മാറ്റി വെക്കൽ ശസ്ത്രക്രിയ മാത്രമാണ് കേരളത്തിൽ നടന്നത്. 2016 ന് ശേഷം 11 ഓളം ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയകൾ സംസ്ഥാനത്ത് നടന്നതായി വിവരാവകാശ പ്രവർത്തകൻ രാജു വാഴക്കാലക്ക് ലഭിച്ച രേഖകൾ വ്യക്തമാക്കുന്നു.
Also read; ‘കേരള AI ഫ്യൂച്ചർ കോൺ’ സമാപിച്ചു; നാഴികക്കല്ലായി ചരിത്രം അടയാളപ്പെടുത്തുമെന്ന് മുഖ്യമന്ത്രി
കെ – സോട്ടോ സംവിധാനം വഴിയുള്ള സംസ്ഥാന സർക്കാരിന്റെ ഇടപെടലാണ് വലിയ മാറ്റങ്ങൾ ഉണ്ടാക്കിയത്. സർക്കാർ ആശുപത്രികളിലെ വൃക്ക കരൾമാറ്റ ശസ്ത്രക്രിയകളുടെ എണ്ണവും സമാന്തരമായി സ്വകാര്യ ആശുപത്രികളിലെ ശസ്ത്രക്രിയകളുടെ എണ്ണവും വർധിച്ചു. നേരത്തെ അവയവമാറ്റ ശസ്ത്രക്രിയ സൗകര്യമില്ലാതിരുന്ന പല സർക്കാർ ആശുപത്രികളിലും ഇതിനായുള്ള സൗകര്യങ്ങൾ ഒരുക്കാനും കഴിഞ്ഞിട്ടുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


