‘സർക്കാർ എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്ക് ഒപ്പമായിരുന്നു; തുടർന്നും ഈ പിന്തുണ നൽകും; അടൂർ പ്രകാശിന്റെ നിലപാട് വിചിത്രം’; മുഖ്യമന്ത്രി

Pinarayi vijayan

നടി ആക്രമിക്കപ്പെട്ട കേസിൽ സർക്കാർ എല്ലാ ഘട്ടത്തിലും അതിജീവിതയ്‌ക്കൊപ്പമായിരുന്നുവെന്നും തുടർന്നും ഈ പിന്തുണ നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. കണ്ണൂരിൽ വച്ച്നടന്ന മീറ്റ് ദി പ്രസ് പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

നടിയെ ആക്രമിച്ച കേസ് പ്രോസിക്യൂഷൻ നല്ല രീതിയിലാണ് കൈകാര്യം ചെയ്തത്. കേസിൻ്റെ വിധിയുമായി ബന്ധപ്പെട്ട് നിയമപരമായി പരിശോധന നടത്തുമെന്നും അതിന് ശേഷം തുടർ നിയമനടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഇതുവരെ എല്ലാ ഘട്ടത്തിലും അതിജീവിതയ്ക്ക് ഒപ്പമായിരുന്നു സർക്കാർ. എന്നാൽ യുഡിഎഫ് കൺവീനർ അടൂർ പ്രകാശ് നടത്തിയത് വിചിത്രമായ പരാമർശമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. നാടിൻ്റെ പൊതുബോധത്തിന് എതിരായ പ്രതികരണമാണ് അതിജീവിതയ്‌ക്കെതിരെ അദ്ദേഹം നടത്തിയതെന്നും യുഡിഎഫിൻ്റെ രാഷ്ട്രീയം വച്ചുള്ള നിലപാടാണ് ഇതെന്നും എന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ALSO READ: ‘അടൂർ പ്രകാശിന്‍റെ പ്രതികരണം അങ്ങേയറ്റം സ്ത്രീവിരുദ്ധം; സർക്കാർ എന്നും അതിജീവിതക്കൊപ്പം’: മന്ത്രി വീണാ ജോർജ്

അതേസമയം തദ്ദേശ തെരഞ്ഞെടുപ്പ് ഫലം എൽഡിഎഫിന് കൂടുതൽ കരുത്ത് പകരുന്നതാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആധുനിക കാലത്തിന് ചേരും വിധം കണ്ണൂരിനെ വികസിപ്പിക്കും എന്നാണ് എൽഡിഎഫ് വാഗ്ദാനം. എൽഡിഎഫ് നടപ്പാക്കാൻ കഴിയുന്ന കാര്യങ്ങൾ മാത്രമേ പറയാറുള്ളൂ. കണ്ണൂർ കോർപ്പറേഷനിൽ ഇത്തവണ നല്ല മാറ്റം സംഭവിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News