
വിജ്ഞാന കേരളം പദ്ധതി വഴി ഒരു ലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കി ചരിത്രം സൃഷ്ടിക്കുന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് വിദ്യാഭ്യാസ തൊഴില്‍ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി. കൃത്യമായ അസൂത്രണത്തിലൂടെയും കൂട്ടായ പ്രവര്‍ത്തനത്തിലൂടെയും ഇക്കാര്യം നടപ്പിലാക്കുമെന്ന് മന്ത്രി പറഞ്ഞു. നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് കുടുംബശ്രീയുമായി സംയോജിച്ച് സംഘടിപ്പിച്ച ‘വിജ്ഞാന കേരളം’ തൊഴില്‍ മേള ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സാധാരണയായി തൊഴില്‍ അന്വേഷകര്‍ക്ക് അനുയോജ്യമായ ജോലി ലഭിക്കുവാനും കമ്പനികള്‍ക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളെ ലഭിക്കുന്നതിനും നേരിടുന്ന ബുദ്ധിമുട്ടുകള്‍ ഒഴിവാക്കി തൊഴില്‍ അന്വേഷകരെ തൊഴില്‍ ദാതാക്കളിലേയ്ക്ക് എത്തിക്കുക എന്ന ലക്ഷ്യമാണ് ഈ തൊഴില്‍ മേളയ്ക്കുള്ളതെന്നും മന്ത്രി പറഞ്ഞു. അൻപതോളം കമ്പനികളും അഞ്ഞൂറോളം ഉദ്യോഗാര്‍ഥികളും മേളയിൽ പങ്കെടുത്തു.
ALSO READ: ‘മെഡിക്കൽ കോളേജ് ആശുപത്രികളോളം മികച്ച ആശുപത്രികളെ കാണാൻ കഴിയാത്ത അവസ്ഥ’; മുഖ്യമന്ത്രി
നെടുമങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. അമ്പിളി അധ്യക്ഷത വഹിച്ച ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി വിനോദ് കുമാര്‍ എസ്, ആനാട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീകല എന്‍, പനവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി എസ്, കരകുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലേഖാറാണി യു, വെമ്പായം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീനാ ജയന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

