ക്യാമ്പസുകളിൽ അച്ചടക്കം കർശനമാക്കണം; വന്ദേമാതരം 150-ാം വാർഷികം വിപുലമായി ആഘോഷിക്കണം: വിസിമാർക്ക് നിർദേശം നൽകി ഗവർണർ

VC APPOINMENT

ക്യാമ്പസുകളിൽ അച്ചടക്കം കർശനമായി നടപ്പാക്കണമെന്നും ഹോസ്റ്റൽ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തണമെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. സംസ്ഥാനത്തെ വൈസ് ചാൻസലർമാരുടെ (വിസിമാർ) യോഗത്തിൽ ആണ് സർവകലാശാലകളുടെ ചാൻസലർ കൂടിയായ ഗവർണർ നിർദേശം നൽകിയത്.

കഴിഞ്ഞ വർഷം വയനാട് വെറ്ററിനറി യൂണിവേഴ്സിറ്റി കാമ്പസിൽ സിദ്ധാർത്ഥൻ എന്ന വിദ്യാർത്ഥിയുടെ മരണത്തിന് കാരണമായ അക്രമ സംഭവങ്ങളെക്കുറിച്ച് അന്വേഷിച്ച സമിതിയുടെ ശുപാർശകൾ പരിഗണിച്ചാണ് ഗവർണറുടെ ഈ നിർദേശങ്ങൾ. യൂണിവേഴ്സിറ്റി, അക്കാദമിക് കാമ്പസുകളിലെ അക്രമങ്ങൾ തടയുന്നതിന് ആവശ്യമായ കൃത്യമായ നിർദ്ദേശങ്ങൾ നൽകുന്നതിനായി ഒരു സമിതി രൂപീകരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കേരളാ യൂണിവേഴ്സിറ്റി വിസിയായ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിലായിരിക്കും ഈ സമിതി പ്രവർത്തിക്കുക.

ALSO READ: ‘സസ്‌പെൻഡ് ചെയ്ത ആൾ എങ്ങനെയാണ് തദ്ദേശ ഇലക്ഷനിൽ സ്ഥാർത്ഥികളെ നിശ്ചയിക്കുന്നത്? പാലക്കാട്ടെ പാർട്ടി മുതലാളി ഷാഫിക്ക എന്തേ അയാളെ മാറ്റി നിർത്തിയില്ല?’; കോൺഗ്രസ് നേതൃത്വത്തിനെതിരെ വിമർശനവുമായി അഡ്വ. സി ഷുക്കൂർ

ദേശീയ ഗാനമായ വന്ദേമാതരത്തിന്റെ 150-ാം വാർഷികം ഉചിതമായ രീതിയിൽ ആഘോഷിക്കണമെന്നും ഗവർണർ വിസിമാർക്ക് നിർദേശം നൽകി. കേന്ദ്ര സർക്കാരിന്റെ നിർദ്ദേശപ്രകാരമാണ് ഈ ആഘോഷം. സ്വാതന്ത്ര്യസമരത്തിന്റെ ആദർശങ്ങൾ സമൂഹത്തിന്റെ എല്ലാ വിഭാഗങ്ങളിലേക്കും എത്തിച്ചേരേണ്ടതുണ്ടെന്ന് ഗവർണർ പറഞ്ഞു. ഇതിന്റെ ഭാഗമായി മത്സരങ്ങൾ, സാംസ്കാരിക പരിപാടികൾ, മറ്റ് പ്രവർത്തനങ്ങൾ എന്നിവ സംഘടിപ്പിച്ചുകൊണ്ട് വാർഷികം വിപുലമായി ആഘോഷിക്കണമെന്നും ഗവർണർ നിർദേശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News