രാജ്ഭവനിലെ മാസിക പ്രകാശന ചടങ്ങിൽ നിന്ന് ആർഎസ്എസ് ഭാരതാംബയുടെ ചിത്രം പൂർണമായും ഒഴിവാക്കി ഗവർണർ

rajbhavan kerala

രാജ്ഭവനിലെ പ്രകാശന ചടങ്ങിൽ നിന്ന് ആർഎസ്എസ് ഭാരതാംബയുടെ ചിത്രം പൂർണമായും ഒഴിവാക്കി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. നിയമസഭ പാസ്സാക്കുന്ന ബില്ലുകൾക്കുമേൽ അധികാരമെടുക്കാൻ ഗവർണർക്ക് അധികാരമുണ്ടെന്നാണ് മാസികയിലെ ലേഖനത്തിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അതേസമയം, ലേഖനം സർക്കാർ നിലപാടിനെതിരാണെങ്കിലും ഭിന്നാഭിപ്രായം കൂടി ഉൾക്കൊള്ളിക്കുന്നത് ജനാധിപത്യത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also read: അതിദരിദ്രരില്ലാത്ത ജില്ലയാകാനൊരുങ്ങി തിരുവനന്തപുരം

നേരത്തെ രാജ്ഭവനിൽ നടത്തിയ പരിപാടികളിലെല്ലാം ഗവർണർ, ആർ എസ് എസ് ഭാരതാംബയുടെ ചിത്രം വെച്ചിരുന്നു. ഇതിൽ പ്രതിഷേധിച്ച് മന്ത്രി വി ശിവൻകുട്ടി പരിപാടി ബഹിഷ്കരിക്കുകയും ഗവർണരുടേത് ഭരണഘടന വിരുദ്ധ നിലപാടാണെന്നത് സർക്കാർ വ്യക്തമാക്കിയതുമാണ്. എന്നാൽ മുഖ്യമന്ത്രി പങ്കെടുത്ത മാസിക പ്രകാശന ചടങ്ങിൽ ഗവർണർ ആർ എസ് എസ് നിലപാട് മാറ്റി, ആർഎസ്എസ് ഭാരതാംബയുടെ ചിത്രം പൂർണമായും ഒഴിവാക്കി. അതേസമയം, പ്രകാശനം ചെയ്ത രാജ്ഭവന്റെ ത്രൈമാസികയിലെ ലേഖനത്തിൽ, നിയമസഭ പാസ്സാക്കുന്ന ബില്ലുകൾക്കുമേൽ അധികാരമെടുക്കാൻ ഗവർണർക്കാണ് അധികാരമെന്ന സംഘപരിവാർ നിലപാട് ഉൾക്കൊള്ളിച്ചു. എന്നാൽ ആ നിലപാടിലെ സംസ്ഥാന സർക്കാർ നിലപാട്, ഗവർണറെ വേദിയിലിരുത്തി തന്നെ മുഖ്യമന്ത്രി വ്യക്തമാക്കി.

രാജ്ഭവനിലെ അർ എസ് എസ് ഭാരതാംബ ചിത്രം വെക്കുന്ന പരിപാടികളിൽ സർക്കാർ പങ്കെടുക്കില്ലെന്ന നിലപാട് വീണ്ടും ആവർത്തിക്കുന്നതായിരുന്നു പരിപാടിയുടെ സമാപനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News