
കോട്ടയം: സംസ്ഥാന സർക്കാരിനെയും ആരോഗ്യമേഖലയെയും പുകഴ്ത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ. സംസ്ഥാനത്തെ ആരോഗ്യമേഖല രാജ്യത്തെ ഏറ്റവും മികച്ചതാണെന്ന് ഗവർണർ പറഞ്ഞു.
ആരോഗ്യമേഖലയിലെ പ്രവർത്തനം പ്രശംസ അർഹിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളി മുണ്ടകപ്പാടം മന്ദിരം ആശുപത്രിയില്‍ ഉമ്മന്‍ ചാണ്ടി സ്മാരക ഡയാലിസിസ് സെന്റര്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്നാൽ എല്ലാ സർക്കാരുകൾക്കും പരിമിതികൾ ഉണ്ടെന്ന് ഗവർണർ ചൂണ്ടിക്കാട്ടി. ആ ഘട്ടത്തിലാണ് സമൂഹം മുന്നോട്ടു വരേണ്ടത്. സർക്കാർ സർക്കാരിന്റെ ജോലി ചെയ്തു ഇനി എന്റെ ചുമതലയാണ് എന്ന് കണ്ടു ഓരോരുത്തരും മുന്നോട്ടു വരണം. ഇത്തരം ചിന്താഗതികൾ കൂടുതൽ സൌകര്യങ്ങൾ കൊണ്ടുവരാൻ സഹായിക്കുമെന്നും ഗവർണർ പറഞ്ഞു.
2047ൽ ഇന്ത്യ വികസിത രാജ്യമാകുമെന്ന് രാജേന്ദ്ര അർലേക്കർ റഞ്ഞു. നമ്മുടെ പങ്കാളിത്തം ഇല്ലാതെ അത് സാധ്യമാകില്ല. ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാവും എന്നത് ലക്ഷ്യമല്ല യാഥാർഥ്യം ആണെന്നും ഗവർണർ പറഞ്ഞു.
പുതുപ്പള്ളി എംഎൽഎ ചാണ്ടി ഉമ്മൻ അടക്കമുള്ളവർ പരിപാടിയിൽ പങ്കെടുത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

