‘കേരളത്തിൻ്റെ ഗവർണറായതില്‍ അഭിമാനിക്കുന്നു, കായിക താരങ്ങൾക്ക് വീട് വെച്ചു നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനം ഏറെ പ്രശംസനീയം’: ഗവര്‍ണര്‍

Kalady University

കായിക താരങ്ങൾക്ക് വീട് വെച്ചു നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനം ഏറെ പ്രശംസനീയമാണെന്ന് ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍. കായികമേളയുടെ സമാപനം ഇന്ന് വലിയ ദിനമാണെന്ന് അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസത്തിനൊടൊപ്പം കായികവും നമുക്ക് വേണം. കായികമേള വിപുലമായി നടന്നുവെന്ന് സംസ്ഥാന സ്കൂള്‍ കായികമേളയുടെ സമാപനം ഉദ്ഘാടനം ചെയ്തുകൊണ്ട് ഗവര്‍ണര്‍ പറഞ്ഞു.

മന്ത്രി വി ശിവൻകുട്ടിയുടെ പ്രയത്നങ്ങൾ എടുത്ത് പറയേണ്ടതാണ്. സ്പോർട്സിൽ വിജയം മാത്രമല്ല, പങ്കെടുക്കുക എന്നതുകൂടി പ്രധാനപ്പെട്ടതാണ്. 20000 കുട്ടികള പങ്കെടുപ്പിച്ച് കായിക മേള സംഘടിപ്പിച്ചത് വലിയ കാര്യമാണ്. കായിക താരങ്ങൾക്ക് വീടുവെച്ചു നൽകുമെന്ന മന്ത്രിയുടെ വാഗ്ദാനം ഏറെ പ്രശംസനീയമാണ്. കേരളത്തിൻ്റെ ഗവർണറായതില്‍ അഭിമാനിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ALSO READ: ബംഗാൾ ഉൾക്കടലിൽ ‘മോൻതാ’ ചുഴലികാറ്റിന് തീവ്രതയേറുന്നു; അറബിക്കടലിൽ തീവ്ര ന്യുനമർദം; കേരളത്തിൽ അടുത്ത ദിവസങ്ങളിൽ ഇടിവെട്ടി മഴ പെയ്യും

കായികമേളയിൽ പങ്കെടുത്തവരെയും വിജയിച്ചവരെയും അഭിനന്ദിക്കുന്നുവെന്ന് ഗവര്‍ണര്‍ പറഞ്ഞു. ഇത്തവണ മുതൽ ചീഫ് മിനിസ്റ്റേഴ്സ് ട്രോഫി നൽകാൻ തീരുമാനിച്ച മുഖ്യമന്ത്രിയുടെ നടപടിയെയും അഭിനന്ദിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News