വൈവിധ്യമാർന്ന രീതിയിൽ പുസ്തകോത്സവം സംഘടിപ്പിച്ച സ്പീക്കർ എ എൻ ഷംസീറിനെ അഭിനന്ദിച്ച് കേരള ​ഗവർണർ

an shamseer, and arlekar

കേരള നിയമസഭയുടെ അന്താരാഷ്ട്ര പുസ്തകോത്സവം ഭം​ഗിയായി നടത്തിയ സ്പീക്കർ എ എൻ ഷംസീറിനെ അഭിനന്ദിച്ച് കേരള ​ഗവർണർ രാജേന്ദ്ര ആർലേക്കർ. അടുത്ത തലമുറയെ വാർത്തെടുക്കുന്നതിൽ പുസ്തകോത്സവത്തിന് നല്ലൊരു പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇത്തരമൊരു കാര്യം ആദ്യമായാണ് നടത്തുന്നത്. വൈവിധ്യങ്ങൾ നിറഞ്ഞതായിരുന്നു ഇത്തവണത്തെ പുസ്തകോത്സവം. കേരള നിയമസഭയിലെ ലൈബ്രറി നിരവധി പുസ്തകങ്ങളാൽ സമ്പന്നമാണ്. ഇതൊക്കെ കൊണ്ടാണ് കേരളം നൂറ് ശതമാനം സാക്ഷരത കൈവരിച്ചത്.

Also read : കെഎസ്ആർടിസിക്ക് ചരിത്രനേട്ടം: പ്രതിദിന വരുമാനത്തിൽ റെക്കോർഡ് കുതിപ്പ്

കേരളത്തെ മാതൃകയാക്കിയെടുത്ത് രാജ്യത്തെ മറ്റ് നിയമസഭകളും ഈ രീതി അവലംബിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിമർശനങ്ങളും പ്രതിസ്വരങ്ങളും അനുവദിക്കുന്നതാണ് നമ്മുടെ ജനാധിപത്യത്തിൻ്റെ ഏറ്റവും വലിയ പ്രത്യേകത. വിമർശനങ്ങളാണ് ജനാധിപത്യത്തെ വളർത്തുന്ന ഒരു ഘടകം എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News