
കാലിക്കറ്റ് സർവകലാശാല വി സി നിയമനത്തിൽ രാജ്ഭവൻ വിജ്ഞാപനം ഇറക്കിയതിനെതിരെ മന്ത്രി ആര്‍ ബിന്ദു. രാജ്ഭവൻ്റെ ഭാഗത്തുനിന്നും ഉണ്ടായത് ജനാധിപത്യവിരുദ്ധവും ചട്ടവിരുദ്ധവുമായ കാര്യമാണ്. സംസ്ഥാന സർക്കാരിൻ്റെ അധികാരങ്ങളിലേക്കുള്ള കടന്നുകയറ്റമാണ് കാണുന്നത്. കേരള സർക്കാരിനെ നോക്കു കുത്തിയാക്കുന്നതും അമിതാധികാരം ഉപയോഗിക്കുന്നതും അപലപനീയമെന്ന് മന്ത്രി ആര്‍ ബിന്ദു പറഞ്ഞു.
ഇതിനുമുമ്പും ഗവർണർമാർ ഉണ്ടായിട്ടുണ്ട്. പക്ഷേ അവർ ആരും ഇത്തരത്തിൽ പക്ഷപാതിത്വം കാണിച്ചിട്ടില്ല. ആരിഫ് മുഹമ്മദ് ഖാൻ ഗവർണറായി വന്നപ്പോൾ മുതലാണ് പരസ്യമായ രാഷ്ട്രീയ ഇടപെടലുകൾ ഉണ്ടായി തുടങ്ങിയത്. ഇപ്പോൾ അത് വർദ്ധിച്ചുവെന്ന് മന്ത്രി പറഞ്ഞു. രാജ്ഭവൻ ഇറക്കിയ നോട്ടിഫിക്കേഷൻ സംഘപരിവാർ ശക്തികൾ നടപ്പാക്കുന്ന അമിതാധികാരപ്രയോഗത്തിൻ്റെ പുതിയ അധ്യായം. നിയമപരമായ നടപടി ഉണ്ടാകും. നിയമപരമായ ഉപദേശം തേടിയിട്ടുണ്ട്. കോടതിയെ സമീപിക്കുന്നതായിരിക്കുമെന്ന് മന്ത്രി അറിയിച്ചു.
കേരള സർവകലാശാലയിലെ പി എച്ച് ഡി വിദ്യാർത്ഥിക്ക് ജാതി അധിക്ഷേപം നേരിടേണ്ടിവന്ന സംഭവത്തിലും അവര്‍ പ്രതികരിച്ചു. വിപിൻ വിജയൻ്റെ എം ഫിൽ സർട്ടിഫൈ ചെയ്തത് പരാതി നൽകിയത് അതേ ഡീൻ തന്നെയാണ്. എന്നിട്ടാണ് ഭാഷ അറിയില്ലെന്ന് പരാതി നൽകിയത്. പരിശോധിച്ച് വേണ്ടത് ചെയ്യും. നാളിതുവരെ ഇല്ലാത്ത നടപടിയാണ് HODയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

