ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പിടികൂടി?

govindhachami-kannur-central-jail-escaping-soumya-murder

ജയിൽ ചാടിയ ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയതായി സൂചന. കണ്ണൂർ നഗര മധ്യത്തിൽ നിന്നാണ് ഗോവിന്ദച്ചാമിയെ പൊലീസ് പിടികൂടിയത് എന്നാണ് സൂചന.

Also read: കാനയുടെ സ്ലാബിനോടുചേര്‍ന്ന് മൂടാതെ കിടന്ന കുഴിയില്‍ മുഖമിടിച്ചുവീണു; വഴിയാത്രക്കാരിക്ക് പരുക്ക്‌

ഇന്ന് പുലർച്ചയോടെയാണ് കൊടും കുറ്റവാളി ഗോവിന്ദച്ചാമി ജയിൽ ചാടിയത്. സെല്ലിന്റെ കമ്പി മുറിച്ച്, തുണി ഉപയോഗിച്ച് മതിൽ ചാടിയാണ് ജയിലിൽ നിന്ന് രക്ഷപ്പെട്ടത്. 

കൊച്ചിയിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയായ സൗമ്യ എറണാകുളം- ഷൊര്‍ണൂര്‍ പാസഞ്ചര്‍ ട്രെയിനില്‍ വീട്ടിലേക്ക് മടങ്ങുമ്പോള്‍ ട്രെയിനില്‍ നിന്ന് സൗമ്യയെ തള്ളിയിട്ട് പ്രതി ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തുകയായിരുന്നു.2011 ഫെബ്രുവരി ഒന്നിനായിരുന്നു സംഭവം. ഗോവിന്ദച്ചാമിയുടെ വധശിക്ഷ സുപ്രീം കോടതി റദ്ദാക്കിയിരുന്നു. ബലാത്സംഗത്തിന് നല്‍കിയ ജീവപര്യന്തം തടവ് ഉള്‍പ്പെടെ കീഴ്ക്കോടതിയുടെ മറ്റ് ഉത്തരവുകള്‍ മുഴുവന്‍ നിലനില്‍ക്കുമെന്നും സുപ്രീം കോടതി കണ്ടെത്തിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News