
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ ജയിൽ ഡിഐജിയുടെ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. വകുപ്പ് മേധാവിയായ ജയിൽ ഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്. ഗോവിന്ദച്ചാമിക്ക് മറ്റാരുടെയും സഹായം ലഭിച്ചില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. ജയിൽ ചാട്ടത്തിന് ഉപയോഗിച്ചത് റിമാൻഡ് തടവുകാർ ഉണക്കാനിട്ടിരുന്ന തുണികളെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ജയിൽ ജീവനക്കാരോ തടവുകാരോ കൃത്യത്തിൽ സഹായിച്ചിട്ടില്ല. ഗോവിന്ദച്ചാമിക്ക് സഹതടവുകാരുമായി കാര്യമായ ബന്ധം ഉണ്ടായിരുന്നില്ല. അഴികൾ മുറിച്ചത് എങ്ങനെയെന്ന കാര്യത്തിൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ട് പറയുന്നത്.
അതേസമയം, അസിസ്റ്റന്റ് ജയിൽ സൂപ്രണ്ടിന് വീഴ്ച്ച സംഭവിച്ചതായും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ആസൂത്രണം സംബന്ധിച്ച കാര്യങ്ങൾ അറിയാൻ കഴിഞ്ഞില്ല. സി സി ടി വി നിരീക്ഷണത്തിന് ആളില്ലാതെ പോയത് ഉദ്യോഗസ്ഥ ക്ഷാമം മൂലമെന്നും അന്വേഷണ റിപ്പോർട്ട് പറയുന്നു.
സംഭവത്തിൽ നാല് ജയിൽ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിരുന്നു. ഹെഡ് വാർഡനെയും മൂന്ന് വാർഡൻമാരെയുമാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നത്. നിലവിൽ വിയ്യൂർ ജയിലിൽ അതീവ സുരക്ഷയിൽ ഏകാന്ത തടവിലാണ് കൊടും കുറ്റവാളിയായ ഗോവിന്ദച്ചാമി.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

