‘യുഡിഎഫിന് ജമാഅത്തെ ഇസ്ലാമിയുടെ ആശയ നേതൃത്വം’: എം വി ഗോവിന്ദൻ മാസ്റ്റർ

MVGOVINDANMASTER

ജമാഅത്തെ ഇസ്ലാമിയുടെ ആശയ നേതൃത്വമാണ് യുഡിഎഫിനെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. തെരഞ്ഞെടുപ്പിന് മുൻപ് തന്നെ യുഡിഎഫ്- ജമാഅത്തെ ഇസ്ലാമി ബന്ധം യാഥാർത്ഥ്യമായി. മതരാഷ്ട്ര വാദത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് ജമാഅത്തെ ഇസ്ലാമി വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് കൂട്ടുചേരുന്നത് എന്നും എം വി ഗോവിന്ദൻ കുറ്റപ്പെടുത്തി. അതേസമയം തെരഞ്ഞെടുപ്പ് കമ്മീഷൻ സംഘപരിവാറിന് കീഴ്പ്പെട്ടെന്ന് വോട്ടുചോരി ആരോപണങ്ങളിലൂടെ വ്യക്തമായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

സംസ്ഥാന വ്യാപകമായി ജമാഅത്തെ ഇസ്ലാമിക്കൊപ്പം കൂട്ടുകക്ഷിയായി പ്രവർത്തിക്കാനാണ് യുഡിഎഫിന്റെ തീരുമാനമെന്ന് എംവി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. മതരാഷ്ട്ര വാദത്തെ ഞങ്ങൾ പിന്തുണയ്ക്കുമെന്ന് ജമാഅത്തെ ഇസ്ലാമി വീണ്ടും പ്രഖ്യാപിച്ച സാഹചര്യത്തിലാണ് കോൺഗ്രസ് കൂട്ടുചേരുന്നത്. സംസ്ഥാനത്തെ എൽഡിഎഫ് മുന്നേറ്റത്തെ എങ്ങനെയെങ്കിലും തടയണം എന്ന ഉദ്ദേശത്തോടെയാണ് ഇതെന്നും ഗോവിന്ദൻ മാസ്റ്റർ വിമർശിച്ചു.

Also read: കേരള സർവകലാശാലയിലെ ഗവേഷണ വിദ്യാർത്ഥിക്കെതിരെ ജാതി വിവേചനം: ഡീൻ ഡോ.സി.എൻ വിജയകുമാരിയുടെ നടപടി മനുഷ്യത്വരഹിതവും അപലപനീയവുമെന്ന് ഡി വൈ എഫ് ഐ

ജമാഅത്തെ ഇസ്ലാമിയുമായുള്ള ബന്ധം പരസ്യമാക്കുന്നില്ല എന്നാണ് ഇപ്പോൾ കോൺഗ്രസ് പറയുന്നത്. പരസ്യമായി കൂട്ടുകെട്ടില്ല എന്ന് പറഞ്ഞാൽ രഹസ്യമായി ഉണ്ട് എന്നാണ് അർത്ഥം എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സംഘപരിവാറിന് കീഴ്പ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷൻ നീങ്ങുന്നുവെന്നതിൻ്റെ തെളിവാണ് വോട്ട് ചോരി ആരോപണം. രാഹുൽ ഗാന്ധി തന്നെ ഒരുപാട് കാര്യങ്ങൾ പറഞ്ഞു. വോട്ട് ചോരിയില്‍ കേരളത്തിൽ നല്ല ജാഗ്രത ഉണ്ടാകണമെന്നും ഗോവിന്ദന്‍ മാസ്റ്റര്‍ വ്യക്തമാക്കി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News