ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഗവ: ഐടിഐയിൽ ബോധവൽക്കരണ റാലി സംഘടിപ്പിച്ചു

HIV awareness

ലോക എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് കോഴിക്കോട് ഗവ: ഐടിഐയിൽ ബോധവൽക്കരണറാലി സംഘടിപ്പിച്ചു.

പരിപാടിയുടെ ഭാഗമായി NSS-RRC വോളന്റീയേഴ്‌സും ജീവനക്കാരുമുൾപ്പടെ നൂറോളം പേർ ബോധവൽക്കരണ റാലിയിൽ അണിനിരന്നു. ഗ്രൂപ്പ്‌ ഇൻസ്‌ട്രക്ടർ ബാബു എൽ വി റാലി ഫ്ലാഗ് ഓഫ്‌ ചെയ്തു. ക്യാമ്പസിൽ നിന്നും രാവിലെ 11 മണിക്ക് ആരംഭിച്ച റാലി മാളിക്കടവ് വഴി കുണ്ടൂപറമ്പ് വരെയുള്ള പ്രയാണശേഷം തിരികെ ഐ ടി ഐ ക്യാമ്പസിൽ അവസാനിച്ചു.

ALSO READ: “പ്രതിരോധ പ്രവർത്തനങ്ങളിൽ പങ്കാളികളായിക്കൊണ്ട് എച്ച്ഐവി ബാധയെ പ്രതിരോധിക്കാം, ഈ ലോക എയ്ഡ്സ് ദിനം നമ്മുടെ കൂട്ടായ പരിശ്രമങ്ങൾക്ക് കരുത്ത് പകരട്ടെ”: മുഖ്യമന്ത്രി പിണറായി വിജയൻ

റാലിക്ക് മുന്നോടിയായി NSS അസിസ്റ്റന്റ് പ്രോഗ്രാം ഓഫീസർ അശ്വതി കെ കെ എയ്ഡ്‌സ് ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ഉച്ചക്ക് ശേഷം എയ്ഡ്‌സ് ദിനത്തോടനുബന്ധിച്ച് പോസ്റ്റർ രചനാ മത്സരവും സംഘടിപ്പിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News