കൊച്ചിൻ കാൻസർ റിസർച്ച് സെന്‍റർ: അത്യാധുനിക അമിനിറ്റി സെന്‍റർ സ്ഥാപിക്കുന്നതിനായി ബിപിസിഎലുമായി ധാരണാപത്രം ഒപ്പുവച്ചു

p rajeev+ bpcl

കളമശ്ശേരിയിൽ ആരംഭിക്കുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അത്യാധുനിക അമിനിറ്റി സെന്‍റർ സ്ഥാപിക്കുന്നതിനായി ഇന്ന് ബി പി സി എലുമായി ധാരണാപത്രം ഒപ്പുവച്ച് സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിധ്യത്തിലാണ് 22,840 സ്വക്വയർ ഫീറ്റിൽ ആറു നിലകളിലായി പുതിയ അമിനിറ്റി സെന്ററിനായുള്ള ധാരണാപത്രം ഒപ്പുവച്ചത്. മന്ത്രി പി രാജീവ് ഇതുമായി ബന്ധപ്പെട്ട ചിത്രങ്ങൾ അടക്കം ഫേസ്ബുക്കിൽ പങ്കുവച്ചു. പദ്ധതിക്കായി ബി പി സി എല്ലിന്റെ കോർപ്പറേറ്റ് സോഷ്യൽ റെസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് 11.34 കോടി രൂപ ചിലവഴിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ALSO READ; അഞ്ച് പുതിയ സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജുകള്‍ക്ക് 13 തസ്തികകള്‍; മന്ത്രിസഭാ യോഗം അനുമതി നല്‍കിയതായി ആരോഗ്യ മന്ത്രി

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂർണരൂപം:

കളമശ്ശേരിയിൽ ആരംഭിക്കുന്ന കൊച്ചിൻ കാൻസർ റിസർച്ച് സെന്ററിൽ അത്യാധുനിക അമിനിറ്റി സെന്‍റർ സ്ഥാപിക്കുന്നതിനായി ഇന്ന് ബി.പി.സി.എലുമായി ധാരണാപത്രം ഒപ്പു വച്ചു. ബഹു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിലാണ് 22,840 സ്വക്വയർ ഫീറ്റിൽ ആറു നിലകളിലായി പുതിയ അമിനിറ്റി സെന്ററിനായുള്ള ധാരണാപത്രം ഒപ്പുവച്ചത്. പദ്ധതിക്കായി ബിപിസിഎല്ലിന്റെ കോർപ്പറേറ്റ് സോഷ്യൽ റസ്‌പോൺസിബിലിറ്റി ഫണ്ടിൽ നിന്ന് 11.34 കോടി രൂപ ചിലവഴിക്കും.

ദീർഘനാളത്തെ ചികിത്സ ആവശ്യമുള്ള രോഗികൾക്കും കൂട്ടിരിപ്പുകാർക്കും പ്രയോജനപ്പെടുന്ന എല്ലാ സൗകര്യങ്ങളും സെന്ററിൽ ലഭ്യമാകും. വിശ്രമ മുറികൾ, ഭക്ഷണശാല, ശുചിമുറികൾ, കാത്തിരിപ്പ് കേന്ദ്രങ്ങൾ, സ്റ്റോർ റൂം തുടങ്ങിയ സൗകര്യങ്ങൾ ഇതിൽ ഉൾപ്പെടുന്നു. മറ്റ് ജില്ലകളിൽ നിന്നും ചികിത്സയ്ക്കായി വരുന്ന രോഗികൾക്കും അവരുടെ ബന്ധുക്കൾക്കും ഇത് വലിയ ആശ്വാസമാകുമെന്നാണ് ഞങ്ങൾ പ്രതീക്ഷിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News