
തദ്ദേശ തെരഞ്ഞെടുപ്പിൽ ജനങ്ങളുടെ പ്രശ്നമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി ചർച്ച ചെയ്യുന്നതെന്ന് മന്ത്രി ജി ആർ അനിൽ. ജനജീവിതം കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് ലക്ഷ്യം. വിവിധ തരത്തിലുള്ള ക്ഷേമ പ്രവർത്തനങ്ങൾ, അടിസ്ഥാന സൗകര്യ വികസന പ്രവർത്തനങ്ങൾക്ക് ഊന്നൽ നൽകികൊണ്ടുള്ള പ്രവർത്തിയാണ് ഇടതുപക്ഷം പ്രാദേശിക തലത്തിൽ നടത്തുന്നത്. തിരുവനന്തപുരം നഗരത്തിൽ പ്രധാനപ്പെട്ട മത്സരം ബി ജെ പിയും ഇടതുപക്ഷവും തമ്മിലാണെന്ന് അദ്ദേഹം പറഞ്ഞു.
തുടർച്ചയായുള്ള വിജയത്തിന് പിന്നിൽ ജനങ്ങളുടെ വിശ്വാസമാണ്. ഇടതുപക്ഷം വലിയ ഭൂരിപക്ഷത്തോടെ വിജയിച്ചുവരും. ജനക്ഷേമത്തിൽ ഊന്നി നിൽക്കുന്ന ക്യാമ്പയിനാണ് നടത്തുന്നത്. എല്ലാവർക്കും ഭൂമി, വീട്, സാമൂഹിക ക്ഷേമപെൻഷൻ, വയോജന സംരക്ഷണo എന്നിവയിൽ എല്ലാം ഫലപ്രദമായ തദ്ദേശ സ്ഥാപനങ്ങളുടെ ഇടപെടൽ കാണാം. അതിദരിദ്രർ ഇല്ലാത്ത കേരളമാണ്.
ALSO READ: ‘കേരളത്തിൽ യുഡിഎഫിന് നില തെറ്റിയ സാഹചര്യം, ജമാഅത്തുമായി അപകടകരമായ ബാന്ധവമുണ്ടാക്കി’: എം സ്വരാജ്
ശബരിമല, പിഎം ശ്രീ എന്നിവയെല്ലാം പരിഹരിക്കേണ്ടിടത്ത് പരിഹരിക്കും. ഗവണ്‍മെൻ്റ് പൂർണ പിന്തുണയോടെ ശബരിമല വിഷയം കോടതി പരിഗണിക്കുന്നുണ്ട്. ഉപ്പ് തിന്നവർ വെള്ളം കുടിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജോണ്‍ ബ്രിട്ടാസ് എം പി പല പ്രശ്നങ്ങൾക്കും ആത്മാർത്ഥമായി ഇടപെടുന്നയാളെന്ന് അദ്ദേഹം പറഞ്ഞു. പിഎം ശ്രീയിൽ സിപിഎമ്മും സിപിഐയും കൃത്യമായ നിലപാട് എടുത്തിട്ടുണ്ട്. പാലമെന്ന വാക്ക് ബ്രിട്ടാസിന് യോജിച്ചതല്ലെന്ന് മന്ത്രി പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


