ഹാൽ സിനിമ കാണുമെന്ന് ഹൈക്കോടതി; തീരുമാനം സെന്‍സര്‍ബോര്‍ഡ് പ്രദര്‍ശനാനുമതി നിഷേധിച്ച ഹർജി പരിഗണിക്കവെ

haal-cinema-director-rafeeq-veera

ഹാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ സിനിമ നേരിട്ടു കാണാമെന്ന് ഹൈക്കോടതി അറിയിച്ചു. സംഘപരിവാർ താത്പര്യത്തിന് വഴങ്ങി പ്രദർശനാനുമതി നിഷേധിച്ചത് ചൂണ്ടിക്കാട്ടിയുള്ള ഹർജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം അറിയിച്ചത്.

സിനിമ കാണണമെന്ന ആവശ്യം സിംഗിള്‍ ബെഞ്ച് അധ്യക്ഷന്‍ ജസ്റ്റിസ് വിജി അരുണ്‍ അംഗീകരിച്ചു. ഹര്‍ജിയിലെ കക്ഷികളുടെ അഭിഭാഷകര്‍ക്കൊപ്പമാകും സിനിമ കാണുക. എപ്പോൾ കാണണം എന്നതിൽ ചൊവ്വാഴ്ച തീരുമാനമെന്നും കോടതി അറിയിച്ചു.

ALSO READ: ‘എനിക്കെല്ലാം അറിയാം, അധികം വിശദീകരിക്കേണ്ട’; കോന്‍ ബനേഗാ ക്രോര്‍പതിയില്‍ ‘ഓവര്‍സ്മാര്‍ട്ടായി’ പത്തുവയസുകാരൻ, ഒടുവിൽ നൈസായിട്ട് പുറത്ത്

സിനിമ കാണാൻ കമ്മിറ്റിയെ നിയോഗിക്കണമെന്ന് ഹർജിക്കാരന്‍റെ അഭിഭാഷകൻ ആവശ്യപ്പെട്ടിരുന്നു. മതവികാരം വ്രണപ്പെടുത്തുന്ന ഒന്നും സിനിമയിൽ ഇല്ലെന്നും ക്രിസ്ത്യൻ സമൂഹത്തെ മോശമായി ചിത്രീകരിക്കുന്നില്ലെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു. അതേസമയം ഹര്‍ജി ഹൈക്കോടതി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും.

ALSO READ: കാസ്റ്റിംഗ് കൗച്ച് ആരോപണം; കമ്പനിയുടെ പേര് ദുരുപയോഗം ചെയ്ത അസോസിയേറ്റ് ഡയറക്ടർക്കെതിരെ പരാതി നൽകി വേഫറെര്‍ ഫിലിംസ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News