ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവം; ‘KSEBക്ക് വീഴ്ച പറ്റിയിട്ടില്ല’: കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി

krishnakutty shock death harippad

ഹരിപ്പാട് പാടശേഖരം വൃത്തിയാക്കുന്നതിനിടെ വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. വിശദ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ചീഫ് സേഫ്റ്റി കമ്മീഷണറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

സ്റ്റേവയര്‍ പൊട്ടി വീണതല്ലെന്നും ആരോ അഴിച്ചുവിട്ടതാണെന്നും മന്ത്രി പറഞ്ഞു. അതേസമയം കെഎസ്ഇബി അല്ല അഴിച്ചു വിട്ടതെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ആരാണോ കുറ്റക്കാര്‍, അവര്‍ക്ക് എതിരെ നടപടി എടുക്കും.

Also read – എംബിബിഎസ് വിദ്യാര്‍ത്ഥിനിയെ കൂട്ടബലാത്സംഗം ചെയ്ത സംഭവം: മമത ബാനർജി രാജി വെക്കണമെന്ന് പ്രതിപക്ഷം

വീട്ടമ്മ റോഡിലേക്ക് കയറിയത് ഊരി വിട്ട സ്റ്റേവയറില്‍ പിടിച്ചാണ്. സ്റ്റേവയര്‍ തട്ടി ഫ്യൂസ് കാരിയര്‍ പൊട്ടി വീണു. ഇതില്‍ നിന്നും ഷോക്കേറ്റാണ് വീട്ടമ്മ മരിച്ചതെന്നും കെ എസ്ഇബി വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ മാസം അവസാനമാണ് പോസ്റ്റില്‍ നിന്ന് കണക്ഷന്‍ നല്‍കിയത്. പുതിയ കണക്ഷന്‍ ആയതു കൊണ്ട് സുരക്ഷ കൃത്യമായി പരിശോധിച്ചിരുന്നെന്നും കെഎസ്ഇബി വ്യക്തമാക്കി.

പള്ളിപ്പാട് വടക്കേക്കര കിഴക്ക് പുത്തന്‍പുരയില്‍ പരേതനായ രഘുവിന്റെ ഭാര്യ സരള ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ പള്ളിപ്പാട് വടക്കേക്കര കിഴക്ക് പനമുട്ടുകാട് പാടശേഖരത്തിലായിരുന്നു അപകടം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News