
കേരളത്തിലെ ഉന്നത നേതാക്കളടക്കമുള്ള കോൺഗ്രസ് നേതൃത്വത്തിന് എതിരെ ഹരിയാനയിൽ നിന്നും സീറ്റ് കച്ചവട ആരോപണം. ഹരിയാനയിലെ ബാവൽ നിയമസഭാ മണ്ഡലം വാഗ്ദാനം ചെയ്തു കോടികൾ തട്ടിയെന്നാണ് ആരോപണം. കൊടിക്കുന്നിൽ സുരേഷ്, കെ സി വേണുഗോപാൽ ഉൾപ്പടെ ഉള്ളവർ പണം തട്ടിയെന്ന് അവകാശപ്പെട്ട് ഹരിയാന മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയുടെ ഭർത്താവ് ഗൗരവ് കുമാറാണ് രംഗത്തെത്തിയത്.
കൊടിക്കുന്നിൽ സുരേഷിന് 1.60 കോടി രൂപ നൽകിയെന്നും കെ സി വേണുഗോപാലിന്‍റെ പി എ അനസിന് പണം നൽകിയെന്നും അദ്ദേഹം വ്യക്തമാക്കി. പ്രിയങ്ക ഗാന്ധിയുടെ സെക്രട്ടറി സഹബ് ഖാൻ 35 ലക്ഷം രൂപ വാങ്ങി. പിന്നീട് ചോദിച്ചപ്പോൾ തിരിച്ചു തരാൻ കഴിയില്ല എന്നാണ് പറഞ്ഞത്.
ജനങ്ങളെ നേതാക്കൾ പറ്റിക്കുകയാണെന്നും, എംപിമാർ കേരളത്തിൽ നിന്നായത് കൊണ്ടാണ് ഇവിടെ വന്ന് വാർത്ത സമ്മേളനം നടത്തിയതെന്നും ഗൗരവ് കുമാർ പറഞ്ഞു. ഇവിടെ ഡിജിപി ക്ക് പരാതി നൽകിയിട്ടുണ്ട്. തനിക്ക് 7 കോടിയിൽ അധികം രൂപയാണ് ആകെ നഷ്ടപെട്ടതെന്നും, ഇതിനെ തുടർന്ന് കഴിഞ്ഞ ദിവസം തന്റെ ഭാര്യ മഹിള കോൺഗ്രസ് സ്ഥാനം രാജിവെച്ചതായും ഗൗരവ് കുമാർ പറഞ്ഞു.
UPDATING…

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

