
വരാനിരിക്കുന്ന തദ്ദേശ തെരെഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് മികച്ച വിജയം നേടുമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഒറ്റക്കെട്ടായി എല്‍ഡിഎഫ് തെരെഞ്ഞെടുപ്പിന് ഒരുങ്ങി കഴിഞ്ഞെന്നും സര്‍ക്കാരിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ തന്നെയാണ് LDF ന്റെ പ്രചരണായുധം എന്നും മന്ത്രി പറഞ്ഞു.
അതേസമയം വന്ദേഭാരതില്‍ വിദ്യാര്‍ഥികളെ കൊണ്ട് RSS ന്റെ ഗണഗീതം പാടിപ്പിച്ചത് ജനാധിപത്യവിരുദ്ധമായ കാര്യമാണെന്നും ഒരിക്കലും അംഗികരിക്കാന്‍ കഴിയില്ലെന്നും മന്ത്രി പറഞ്ഞു.
തദ്ദേശ തെരെഞ്ഞെടുപ്പിനായി എല്‍ഡിഎഫ് പൂര്‍ണസജ്ജമാണെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ പറഞ്ഞു. കേരളത്തിന്റെ ഭാവിക്ക് LDF വീണ്ടും വരണമെന്നും LDF ല്‍ സീറ്റ് ധാരണയില്‍ തര്‍ക്കമില്ലെന്നും മറ്റു പാര്‍ട്ടികളില്‍ നിന്ന് വിട്ട് വരുന്നവര്‍ LDF ന്റെ നയങ്ങള്‍ അംഗീകരിച്ചാല്‍ അവരുമായി സഹകരിക്കാമെന്നും ടിപി പറഞ്ഞു.
സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രഖ്യാപനം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് നടക്കും.തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം തെരഞ്ഞെടുപ്പ് കമ്മീഷൻ നേരത്തെ പൂർത്തിയാക്കിയിരുന്നു. പലയിടങ്ങളിലും സ്ഥാനാർഥി പ്രഖ്യാപനവും പുരോഗമിക്കുകയാണ്. അന്തിമ വോട്ടർപ്പട്ടിക ഒക്‌ടോബർ 25ന് പ്രസിദ്ധീകരിച്ചിരുന്നു. കൂട്ടിച്ചേർക്കലുകൾക്കായി അനുവദിച്ച രണ്ടുദിവസത്തെ അപേക്ഷകൾകൂടി പരിഗണിച്ച് 14ന് അനുബന്ധ പട്ടിക പ്രസിദ്ധീകരിക്കും.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

