ആരോഗ്യ വിപ്ലവം…; ഇത് പത്ത് വർഷം കൊണ്ട് ആരോ​ഗ്യ രം​ഗത്ത് കേരളം കൈവരിച്ച നേട്ടങ്ങളുടെ നേർസാക്ഷ്യം

kerala government hospitals in 10 years development

പത്തുവർഷം മുമ്പുള്ള കേരളത്തിന്റെ ആരോ​ഗ്യ രം​ഗത്തെ വിശദീകരിക്കാൻ ഒറ്റ വാക്കിൽ സാധിക്കും. കുത്തിഴിഞ്ഞു കിടക്കുക. പത്തുവർഷത്തിന് ശേഷം എന്താണ് കേരളത്തിന്റെ ആരോ​ഗ്യരം​ഗത്ത് സംഭവിച്ചത് അതിനെയും ഒറ്റ വാക്കിൽ വിശദീകരിക്കാൻ സാധിക്കും ആരോഗ്യ വിപ്ലവം! കേരളത്തിലെ താലൂക്ക് ആശുപത്രികൾ മുതൽ സൂപ്പർ സ്പെഷ്യാലിറ്റി മെഡിക്കൽ കോളേജുകൾ വരെ ഇന്ന് ലോകനിലവാരത്തിലേക്ക് ഉയരുകയാണ്. നിയമസഭയിൽ മന്ത്രി വീണാ ജോർജ് 2016ന് മുമ്പുള്ള ആ​രോ​ഗ്യരം​ഗത്തെ പറ്റി പറഞ്ഞപ്പോൾ പ്രതിപക്ഷം ഭയപ്പെട്ടതെന്തിനാണ്. അതിന്റെ ഉത്തരം വേണമെങ്കിൽ 2016ന് മുൻപ് ഉള്ള കേരളത്തിന്റെ ആരോ​ഗ്യമേഖല എങ്ങനെയായിരുന്നുവെന്ന് ഓർത്താൽ മതി. ചികിത്സ കിട്ടാതെ വരാന്തകളിൽ രോഗികൾ കിടന്നിരുന്ന കാലം, അടിസ്ഥാന സൗകര്യങ്ങൾ പോലുമില്ലാത്ത സർക്കാർ ആശുപത്രികൾ. കെടുകാര്യസ്ഥതയുടെയും അനാസ്ഥയുടെയും നേർ സാക്ഷ്യം ആയിരുന്നു അക്കാലത്തെ കേരളത്തിന്റെ ആരോ​ഗ്യരം​ഗം. മരുന്നുകൾ വാങ്ങുന്നതിൽ വന്ന പാളിച്ചകളും കെടുകാര്യസ്ഥതയും മൂലം സാധാരണക്കാർക്ക് ഗുളികകൾ പോലും പുറത്തുനിന്ന് വാങ്ങേണ്ടി വന്നു. “കുത്തഴിഞ്ഞ് കിടന്ന” ആ ആരോഗ്യരംഗത്തെയാണ് എൽ ഡി എഫ് സർക്കാർ പത്തുവർഷം കൊണ്ട് നേട്ടത്തിന്റെ ഉത്തും​ഗശൃ​ഗത്തിലെത്തിച്ചത്.

കഴിഞ്ഞ 5 വർഷത്തിനിടെ 50-ലധികം ദേശീയ-അന്തർദേശീയ പുരസ്‌കാരങ്ങളാണ് കേരളത്തിന്റെ ആരോഗ്യവകുപ്പിനെ തേടിയെത്തിയത്! മാതൃമരണം കുറയ്ക്കുന്നതിൽ മികച്ച സംസ്ഥാനത്തിനുള്ള ദേശീയ അവാർഡ ലഭിച്ചത് കേരളത്തിനാണ്. സൗജന്യ ചികിത്സ നൽകുന്നതിൽ രാജ്യത്തെ മികച്ച സംസ്ഥാനം ഏതെന്ന് ചോദിച്ചാലും അതിന്റെ ഉത്തരം കേരളം എന്നാണ്. വിക്ടോറിയൻ പാർലമെന്റിന്റെ ആദരവ് മുതൽ ഐക്യരാഷ്ട്രസഭയുടെ പുരസ്‌കാരം വരെ ആരോ​ഗ്യരം​ഗത്തെ കേരളത്തിന്റെ നേട്ടങ്ങളുടെ നേർസാക്ഷ്യമാണ്.
പഴയ യുഡിഎഫ് കാലത്തെ “വരാന്ത ചികിത്സാ” രീതിയിൽ നിന്നും റോബോട്ടിക് സർജറിയും അവയവ മാറ്റിവെക്കൽ ഇൻസ്റ്റിറ്റ്യൂട്ടും യാഥാർത്ഥ്യമാക്കുന്ന തലത്തിലേക്ക് കേരളത്തിന്റെ ആരോ​ഗ്യരം​ഗം വളർന്നത് ഇടതുപക്ഷ സർക്കാരിൻ്റെ ഇച്ഛാശക്തിയുള്ള പ്രവത്തനങ്ങളുടെ ഫലമായിട്ടാണ്. മെച്ചപ്പെട്ട ചികിത്സ ഓരോ പൗരന്റെയും അവകാശമാണെന്ന ഉറച്ച ബോധ്യത്തോടെയുള്ള എൽ ഡി എഫ് സർക്കാരിന്റെ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ലോകത്തിന് തന്നെ മാതൃക തീർക്കുന്നു ആരോഗ്യരം​ഗമുള്ള പ്രദേശമായി കേരളം മാറിയത്.

Also read; ‘ഇത് മാലിന്യമുക്ത നവകേരളത്തിലേക്കുള്ള വലിയ ചുവട് വയ്പ്പ്’: മന്ത്രി എംബി രാജേഷ്; G-SPIDER അത്യാധുനിക എഐ കനാൽ ക്ലീനിംഗ് റോബോട്ടിക്സ് സിസ്റ്റം മന്ത്രി ഉദ്ഘടനം ചെയ്തു

കാത്ത് ലാബുകൾ, ഡയാലിസിസ് യൂണിറ്റുകൾ, കീമോതെറാപ്പി സൗകര്യങ്ങൾ എന്നിവ ഇന്ന് കേരളത്തിൽ താലൂക്ക് തലങ്ങളിൽ പോലും ലഭ്യമാണ്. ലക്ഷങ്ങൾ ചിലവുവരുന്ന അവയവമാറ്റ ശസ്ത്രക്രിയകൾ ഇന്ന് നമ്മുടെ ജില്ലാ ആശുപത്രികളിൽ പോലും വിജയകരമായി നടക്കുന്നു. സാമ്പിൾ രജിസ്ട്രേഷൻ സിസ്റ്റം സ്റ്റാറ്റിസ്റ്റിക്കൽ റിപ്പോർട്ട് പ്രകാരം കേരളത്തിലെ ശിശു മരണനിരക്ക് പല വികസിത രാജ്യങ്ങളേക്കാളും കുറവാണ്. നേട്ടങ്ങൾ എണ്ണി പറയുവാണെങ്കിൽ ഇനിയും അനവധി. ലോകത്തിന് തന്നെ മാതൃകയാകുന്ന രീതിയിൽ കേരളത്തിന്റെ ആരോ​ഗ്യരം​ഗം കുതിക്കുകയാണ് അതിന് ചുക്കാൻ പിടിക്കുന്നത് കേരളത്തിലെ ഇടതുപക്ഷ സർക്കാരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News