ആരോ​ഗ്യം ആനന്ദം, വൈബ് ഫോർ വെൽനസിന് തുടക്കം;’കേരളത്തിൻ്റെ ആരോ​ഗ്യ മേഖലയെത്തിയത് ലോകശ്ര​ദ്ധയിലേക്ക്’: മുഖ്യമന്ത്രി പിണറായി വിജയൻ

PINARAYI VIJAYAN PRESS MEET

പത്ത് വർഷത്തെ ചിട്ടയായ പ്രവർത്തനങ്ങളുടെ ഭാ​ഗമായി കേരളത്തിൻ്റെ ആ​രോ​ഗ്യ മേഖല ലോകത്തിന് തന്നെ മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വൈബ് ഫോർ വെൽനെസ് ക്യാംപെയ്ൻ സമ്മേളമനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നാല് പ്രത്യേക വിഷയങ്ങളിൽ ശ്രദ്ധ ഊന്നിയാണ് വൈബ് ഫോർ വെൽനെസ് പദ്ധതി നടപ്പിലാക്കുന്നത്. ആരോഗ്യകരമായ ഭക്ഷണം, മതിയായ വ്യായാമം, മതിയായ ഉറക്കം, ആരോഗ്യപരിപാലനം എന്നിവയാണ് ആ നാല് വിഷയങ്ങൾ.
ഒരുപാടുപേർ ന്യൂ ഇയർ റെസലൂഷൻ കൈകൊള്ളുന്ന ദിനം ആണെന്നും ഇന്ന് തന്നെ നമുക്ക് ഈ പദ്ധതിക്ക് തുടക്കം കുറിക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഇന്നുമുതൽ കുടുംബ ആരോഗ്യ കേന്ദ്രങ്ങൾ, പ്രധാന ആരോഗ്യ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പ്രത്യേക സ്ക്രീനിംഗ് ഉണ്ടാകും. കേരളത്തിൻ്റ ആ​രോ​ഗ്യ മേഖല ലോക ശ്രദ്ധ നേടി. ശിശു മാതൃ മരണനിരക്ക് സംസ്ഥാനത്ത് കുറഞ്ഞു. വലിയ മാറ്റങ്ങൾ കഴിഞ്ഞ 10 വർഷത്തിൽ ആരോഗ്യ മേഖലയിൽ നടത്താൻ കഴിഞ്ഞു. പൊതുജന ആരോഗ്യ മേഖലയിൽ മുഖച്ഛായ മാറ്റാൻ കഴിഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു.

Also read; പ്രതിശീർഷ വരുമാനത്തിൽ ഏഴാം സ്ഥാനം; നുണപ്രചാരണങ്ങളെ തകർത്ത് കേരളത്തിന്റെ സാമ്പത്തിക കുതിപ്പ്

ചികിത്സാരീതികളിലും ആരോഗ്യസേവനങ്ങളിലും തൊഴിൽപരമായ മാറ്റങ്ങൾ കൊണ്ടുവരാനും കോവിഡിനെയും നിപ്പയേയും ഫലപ്രദമായി നേരി
ടാനും കഴിഞ്ഞതായി അദ്ദേഹം പറഞ്ഞു. സർക്കാർ ആശുപത്രികളിൽ ക്യാൻസർ ചികിത്സ ഒരുക്കി സാധാരണക്കാർക്ക് ക്യാൻസർ ചികിത്സ പ്രാബ്യമാക്കുകയാണ്. ചികിത്സയിൽ മാത്രമല്ല രോഗപ്രതിരോധ സംവിധാനം ഏർപ്പെടുന്നതിന് രോഗനിർണയ സംവിധാനങ്ങൾ ഒരുക്കുന്നതിലും സർക്കാർ ശ്രദ്ധ ചെലുത്തുന്നു. ജീവിതശൈലി രോഗങ്ങളെ ചെറുക്കുന്ന കാര്യത്തിലും ഒരുമിച്ച് ഒരേ മനസ്സോടെ മുന്നേറാമെന്നും മുഖ്യമന്ത്രി പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News