
എറണാകുളം ജനറൽ ആശുപത്രിയിലെ ഹൃദയം മാറ്റിവെക്കൽ ശസ്ത്രക്രിയ പൂർത്തിയായി. മസ്തിഷ്കമരണം സംഭവിച്ച യുവാവിന്റെ ഹൃദയം നേപ്പാള്‍ സ്വദേശിനി ദുര്‍ഗയിലേക്ക് വിജയകരമായി മാറ്റിവച്ചെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ആർ ഷാഹിർഷാ അറിയിച്ചു. പെൺകുട്ടിയെ നിലവിൽ ഐസിയുവിലേക്ക് മാറ്റി.
മസ്തിഷ്കമരണം സംഭവിച്ച ഷിബുവിൻ്റെ ഹൃദയമാണ് നേപ്പാള്‍ സ്വദേശിനിയ്ക്ക് മാറ്റിവെച്ചത്. തിരുവനന്തപുരത്ത് നിന്ന് എയര്‍ ആംബുലൻസിലാണ് ഹൃദയം കൊച്ചിയിൽ എത്തിച്ചത്. ഷിബുവിന്റെ സഹോദരിയാണ് അവയവദാനങ്ങൾക്ക് കൂടുതൽ നേതൃത്വം നൽകിയതെന്ന് കെ സോട്ടോ എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ. നോബിൾ നേരത്തെ വ്യക്തമാക്കിയിരുന്നു.
ALSO READ: വഴിയരികിൽ ‘അടിയന്തര ശസ്ത്രക്രിയ’; ബൈക്കപകടത്തിൽപ്പെട്ട ലിനുവിന് രക്ഷകരായി 3 യുവ ഡോക്ടർമാർ
അവരൊക്കെ ജീവിക്കട്ടെ എന്ന മനസിലാണ് ഇതൊക്കെ തുടങ്ങുന്നതെന്ന് പറഞ്ഞ അദ്ദേഹം എല്ലാ അവയവങ്ങളും ദാനം ചെയ്യാൻ കുടുംബം സമ്മതിക്കുകയായിരുന്നു എന്നും പറഞ്ഞു. ഇതിനിടെയാണ് എറണാകുളത്ത് ചികിത്സയിലുള്ള നേപ്പാൾ സ്വദേശിനിയായ 21കാരിയുടെ വിവരം അറിഞ്ഞത്. സംസ്ഥാന സർക്കാരിന്റെ സംവിധാനം എടുത്തു പറയേണ്ടതാണെന്നും കേരള സമൂഹം മുഴുവൻ ഷിബുവിൻ്റെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

