മഴ തോരാതെ; വരും ദിവസങ്ങളിലും സംസ്ഥാനത്ത് മഴ തുടരും; വിവിധ ജില്ലകളിൽ ഓറഞ്ച്, മഞ്ഞ അലർട്ടുകൾ

Heavy Rain to Continue in Kerala

സംസ്ഥാനത്ത് വരും ദിവസങ്ങളിലും മഴ തുടർന്നേക്കുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. അടുത്ത 5 ദിവസത്തേക്കുള്ള കാലാവസ്ഥ വകുപ്പിന്റെ മഴ സാധ്യത പ്രവചനം പുറത്തുവിട്ടു. അറിയിപ്പുകൾ പ്രകാരം വിവിധ ജില്ലകളിൽ കാലാവസ്ഥ വകുപ്പ് ഓറഞ്ച്, മഞ്ഞ അലർട്ടുകൾ പ്രഖ്യാപിച്ചു.

ഇന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് നിലനിൽക്കുന്നത്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. ഇവിടെ 24 മണിക്കൂറിൽ 115.6 mm മുതൽ 204.4 mm വരെ അതിശക്തമായ മഴ ലഭിക്കുമെന്നാണ് കണക്കാക്കുന്നത്.

ALSO READ: റാഞ്ചിയിലേക്ക് അവര്‍ പറക്കും: ഇന്ത്യൻ ടീം വോളിബോൾ സെലക്ഷൻ ട്രയലില്‍ പങ്കെടുക്കാൻ ട്രെയിൻ ടിക്കറ്റ് കണ്‍ഫേമാകാതെ വന്നതോടെ ഫ്ലൈറ്റ് ടിക്കറ്റ് എടുത്ത് നല്‍കി വിദ്യാഭ്യാസ വകുപ്പ്, പോസ്റ്റുമായി മന്ത്രി ശിവൻകുട്ടി

അതേസമയം തിരുവനന്തപുരം, കൊല്ലം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഇന്ന് മഞ്ഞ അലർട്ടും നിലനിൽക്കുന്നുണ്ട്. നാളെ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലും ഒക്ടോബർ 24 ന് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിലുമാണ് മഞ്ഞ അലർട്ട്. ഇവിടെ ഒറ്റപ്പെട്ട ശക്തമായ മഴ പ്രതീക്ഷിക്കാം. മഴയോടൊപ്പം ശക്തമായ ഇടിമിന്നലും ഉണ്ടാകുമെന്നും ആളുകൾ ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News