
സംസ്ഥാനത്ത് വീണ്ടും മഴ കനക്കുന്നു. ഇന്ന് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ടും, 7 ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചു. അടുത്ത അഞ്ചുദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ് നൽകുന്ന മുന്നറിയിപ്പ്. ശക്തമായ കാറ്റിനുള്ള സാധ്യതയും മുന്നറിയിപ്പിൽ പറയുന്നു.തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം എറണാകുളം ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.
ALSO READ – പൃഥ്വിരാജിനെ തഴഞ്ഞതെന്തിന് ? പ്രതികരണവുമായി മന്ത്രി വി ശിവൻകുട്ടി
തമിഴ്നാട് തീരത്തിന് മുകളിൽ സ്ഥിതിചെയ്യുന്ന ചക്രവാദ ചുഴയുടെ സ്വാധീന ഫലമായാണ് മഴ കനക്കുന്നത്. ഓഗസ്റ്റ് 7 വരെ അതിശക്തമായ മഴ സംസ്ഥാനത്ത് തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ മുന്നറിയിപ്പ്. നാളെ 6 ജില്ലകളിൽ ഓറഞ്ച് അലർട്ടും, മറ്റ് ജില്ലകളിൽ യെല്ലോ അലർട്ടുമാണ്. ഓഗസ്റ്റ് 5 ന് 8 ജില്ലകളിൽ ഓറഞ്ച് അലർട്ടും നിലനിൽക്കുന്നുണ്ട്. മഴയ്ക്കൊപ്പം മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിന് സാധ്യതയുള്ളതായും മുന്നറിയിപ്പിൽ പറയുന്നു. കേരളതീരത്ത് കള്ളക്കടൽ പ്രതിഭാസത്തിൻ്റെ ഭാഗമായി ഉയർന്ന തിരമാല ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്. മലയോര തീരദേശ മേഖലകളിലും പ്രത്യേക ജാഗ്രത നിർദ്ദേശം നിലനിൽക്കുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

