രാത്രിയിലും മഴ ശക്തമാകും; അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്

rail alert | orange alert

സംസ്ഥാനത്ത് അടുത്ത മൂന്നുമണിക്കൂറിൽ അഞ്ച് ജില്ലകളിൽ മുന്നറിയിപ്പ്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

പുറപ്പെടുവിച്ച സമയവും തീയതിയും 10.00 PM; 14/11/2025

ALSO READ: ‘തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നത്’; ബീഹാർ തിരഞ്ഞെടുപ്പ് ഫലം വന്ന ശേഷം രാഹുൽ ഗാന്ധിയുടെ ആദ്യ പ്രതികരണം ഇങ്ങനെ

ഇടുക്കിയിൽ 16/11/2025നും പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളിൽ 17/11/2025 നും കോട്ടയം, ഇടുക്കി ജില്ലകളിൽ 18/11/2025 നും യെല്ലോ അലർട്ട് ആയിരിക്കും. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കുന്ന സാഹചര്യത്തെയാണ് ശക്തമായ മഴ എന്നത് കൊണ്ട് അർത്ഥമാക്കുന്നത്.

ENGLISH SUMMARY: Light rainfall is very likely to occur at isolated places in the Thiruvananthapuram, Kollam, Pathanamthitta, Alappuzha & Kottayam districts of Kerala.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News