രാത്രിയും മ‍ഴ കനക്കും: തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്; എട്ട് ജില്ലകളിൽ മഞ്ഞ അലർട്ട്

rain alert next 3 hrs 04 12 2025

രാത്രിയും സംസ്ഥാന വ്യാപകമായി കനത്ത മ‍ഴക്ക് സാധ്യത. അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരത്ത് ഓറഞ്ച് അലർട്ട്. അടുത്ത മൂന്ന്‌ മണിക്കൂർ മാത്രമാണിത്. ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽഅടുത്ത മൂന്ന്‌ മണിക്കൂർ മാത്രം മഞ്ഞ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും; തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ALSO READ; കാസർഗോഡ് തദ്ദേശ തെരഞ്ഞെടുപ്പിൽ നാമനിർദേശ പത്രിക സമർപിച്ച് പ്രചാരണം സജീവമാക്കി എൽഡിഎഫ്‌ സ്ഥാനാർഥികൾ

News Highlight: Thunderstorm with Heavy rainfall and maximum surface wind speed reaching 40 kmph is very likely to occur at isolated places in the Thiruvananthapuram (ORANGE ALERT: Valid for next 3 hrs) district.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News