സംസ്ഥാനത്ത് മഴ കനക്കും: ഈ ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ച് കേന്ദ്ര കാലാവസ്ഥാവകുപ്പ്

Rain

സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് തുടങ്ങി ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. മലയോര മേഖലയിൽ അടക്കം മഴ കനക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേരള, ലക്ഷദ്വീപ്, കർണാടക തീരങ്ങളിൽ മത്സ്യബന്ധനത്തിനും നിലവിൽ വിലക്കേർപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരത്ത് കനത്ത മഴയ്ക്ക് സാധ്യയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തലസ്ഥാനത്തെ മഴ ഒരാഴ്ച വരെ നീണ്ടുനിന്നേക്കാം. മഴയ്ക്കൊപ്പം ശക്തമായ കാറ്റും ഇടിമിന്നലും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്. കള്ളക്കടൽ പ്രതിഭാസം ഉണ്ടാകുമെന്ന മുന്നറിയിപ്പുമുണ്ട്. കേരളത്തിലേക്ക് തുലാവർഷം എത്തിയതിനാൽ ഇടിമിന്നലോടുകൂടിയ മഴ ശക്തമാകുമെന്നും മുന്നറിയിപ്പുണ്ട്.

ALSO READ: മുല്ലപ്പെരിയാർ ഡാം ഇന്ന് തുറക്കും: വൃഷ്ടിപ്രദേശത്ത് അസാധാരണ മഴ, ജലനിരപ്പ് അതിവേഗം ഉയരുന്നു

തീര പ്രദേശത്ത് താമസിക്കുന്നവർ ജാ​ഗ്രത പാലിക്കണമെന്ന് നിർദേശമുണ്ട്. തുലാവർഷ സമയത്തെ മഴയിൽ ശക്തമായ ഇടിമിന്നൽ ഉണ്ടാകുമെന്നും ആ കാര്യത്തിൽ ജാ​ഗ്രത പാലിക്കണമെന്ന് കൃത്യമായ നിർദേശമുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News