
അപകീർത്തി കേസിൽ ബി ജെ പി നേതാക്കളായ കെ സുരേന്ദ്രനും അനിൽ കെ ആന്റണിക്കും ഹൈക്കോടതിയിൽ നിന്നും തിരിച്ചടി. നന്ദകുമാറിൻ്റെ പരാതിയിൽ തങ്ങൾക്കെതിരെ എടുത്ത അപകീർത്തി കേസ് റദ്ദാക്കണമെന്ന ഇരുവരുടെയും ഹർജി കോടതി തള്ളി. നന്ദകുമാറിൻ്റെ പരാതിയിൽ കേസെടുക്കാൻ നിർദേശിച്ച വിചാരണക്കോടതി ഉത്തരവ് ജസ്റ്റിസ് വി ജി അരുൺ അധ്യക്ഷനായ സിംഗിൾ ബഞ്ച് ശരിവച്ചു. തന്നെ കാട്ടുകള്ളനെന്നും വിഗ്രഹമോഷ്ടാവ് എന്നും വിശേഷിപ്പിച്ചത് അപകീർത്തികരമാണ് എന്നായിരുന്നു നന്ദകുമാറിൻ്റെ പരാതി. പരാതി പരിഗണിച്ച ജില്ല കോടതി കേസെടുക്കാൻ നിർദ്ദേശം നൽകുകയായിരുന്നു. വിചാരണ കോടതിയുടെ നടപടിയുമായി സഹകരിക്കാൻ നിർദ്ദേശിച്ചാണ് ഇരുവരുടെയും ഹർജി ഹൈക്കോടതി തള്ളിയത്.
ENGLISH SUMMARY: In a defamation case, BJP leaders K. Surendran and Anil K. Antony faced a setback in the High Court. The court dismissed their petitions seeking to quash the defamation case filed by Nandakumar. Justice V. G. Arun, heading a single bench, upheld the trial court’s order to proceed with the case based on Nandakumar’s complaint.
The complaint alleged that referring to him as a “thief” and an “idol smuggler” was defamatory. The district court, after considering the complaint, had directed that a case be registered. The High Court dismissed the leaders’ petitions, instructing them to cooperate with the trial court proceedings.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

