
ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തില്‍ എം എല്‍ എയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്നു പരിഗണിക്കും. മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കാമെന്നറിയിച്ച കോടതി പൊലീസിനോട് റിപ്പോര്‍ട്ട് തേടിയിരുന്നു. ഇന്നുവരെ രാഹുലിന്‍റെ അറസ്റ്റ് കോടതി താല്‍ക്കാലികമായി തടയുകയും ചെയ്തിരുന്നു. രാഹുലിന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തിലായിരുന്നു മൂന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചത്.
ബലാത്സംഗക്കുറ്റം നിലനില്‍ക്കില്ലെന്നും താന്‍ നിരപരാധിയാണെന്നുമാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ രാഹുലിന്‍റെ വാദം. പരാതിക്ക് പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണ്. തെളിവുകള്‍ നല്‍കാന്‍ സാവകാശം വേണമെന്നും വാദം സാധൂകരിക്കാനായില്ലെങ്കില്‍ കീഴടങ്ങാന്‍ തയ്യാറാണെന്നുമൊക്കെയാണ് രാഹുല്‍ മാങ്കൂട്ടത്തില്‍, അഡ്വ എസ് രാജീവ് മുഖേന സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്.
അതേസമയം, മാങ്കൂട്ടത്തിലിന് എതിരായ ബലാത്സംഗ കേസുകളിൽ ഏകീകൃത അന്വേഷണമാണ് നടക്കുക. പൊലീസ് ഹെഡ് കോട്ടേഴ്സിന്റെ നിരീക്ഷണത്തിൽ ക്രൈംബ്രാഞ്ച് സംഘം ആയിരിക്കും കേസുകൾ അന്വേഷിക്കുക. പൊലീസ് മേധാവിയുടെ നേരിട്ടുള്ള നിരീക്ഷണത്തിൽ AIG ജി പൂങ്കുഴലിക്കാണ് രണ്ട് കേസുകളുടെയും അന്വേഷണ ചുമതല.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

