ഒന്നാമത്തെ ബലാത്സംഗ കേസിൽ രാഹുൽ സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ജനുവരി 7-ലേക്ക് മാറ്റി; അറസ്റ്റിനുള്ള വിലക്ക് നീട്ടി

rahul mamkoottathil

ബലാത്സംഗ കേസിൽ ജാമ്യം നിഷേധിച്ച തിരുവനന്തപുരം സെഷൻസ് കോടതി ഉത്തരവിനെതിരെ രാഹുൽ മാങ്കൂട്ടത്തിൽ സമർപ്പിച്ച ഹർജി ഹൈക്കോടതി ജനുവരി 7 ന് പരിഗണിക്കുന്നതിനായി മാറ്റി.

രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് ഹൈക്കോടതി അതുവരെ നീട്ടി. എസ്‌ഐടി രജിസ്റ്റര്‍ ചെയ്ത ആദ്യ ബലാത്സംഗ കേസിലായിരുന്നു രാഹുലിൻ്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ. ജാമ്യം നിഷേധിച്ച വിചാരണക്കോടതി നടപടി വസ്തുതകൾ പരിശോധിക്കാതെയാണ് എന്നാണ് രാഹുൽ മാങ്കുട്ടത്തിലിൻ്റെ വാദം.

ALSO READ: ‘വിസി നിയമന തീരുമാനം സുപ്രീംകോടതിയുടെ നിർദ്ദേശപ്രകാരം; ഉന്നതവിദ്യാഭ്യാസമേഖല സംഘർഷഭരിതമാകുന്നത് വിദ്യാർഥികളുടെ ഭാവിയെ ബാധിക്കും’: ടി പി രാമകൃഷ്ണൻ

രാഹുൽ ബലാത്സംഗം ചെയ്‌തുവെന്നും ഗർഭഛിദ്രത്തിന്‌ നിർബന്ധിച്ചെന്നുമടക്കമുള്ള യുവതിയുടെ പരാതിയിലാണ് ആദ്യകേസ്. തിരുവനന്തപുരം സിറ്റി പോലീസിന്റെ പ്രത്യേക സംഘമാണ് കേസ് ഇപ്പോൾ അന്വേഷിക്കുന്നത്. അതേസമയം രണ്ടാം ബലാത്സം​ഗക്കേസിൽ മാങ്കൂട്ടത്തിലിന് മുൻകൂർ ജാമ്യം നൽകിയതിനെതിരായ സർക്കാർ അപ്പീൽ ക്രിസ്മസ് അവധിക്ക് ശേഷം പരിഗണിക്കും.

English summary : Hearing of Rahul Mamkoottathil’s plea in first rape case postponed to January 7.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News