
ശബരിമല സ്വര്‍ണ മോഷണക്കേസിൽ എസ്ഐടി യെ പ്രശംസിച്ച ഹൈക്കോടതി പരാമര്‍ശങ്ങള്‍ വ്യാജ പ്രചരണങ്ങള്‍ക്കമുള്ള മറുപടിയാണെന്ന് മന്ത്രി വിഎന്‍ വാസവന്‍. കള്ളം പറഞ്ഞവർക്കുള്ള മറുപടി ഹൈക്കോടതി തന്നെ നൽകി. എന്നാൽ നിയമസഭയിൽ വിഷയത്തിൽ അടിയന്തര പ്രമേയം പോലും കൊണ്ടുവരാൻ പ്രതിപക്ഷം തയ്യാറായിട്ടില്ല. നിയമസഭാ സമ്മേളനം തുടര്‍ച്ചയായി അലങ്കോലപ്പെടുത്തുന്ന പ്രതിപക്ഷം, ജനങ്ങളുടെ പ്രശ്നങ്ങൾ ചർച്ച ചെയ്യാതെ ഒളിച്ചോടുകയാണെന്നും മന്ത്രി വിഎൻ വാസവൻ പറഞ്ഞു.
നിയമസഭാ സമ്മേളനം ആരംഭിച്ചതു മുതൽ സഭയിൽ ബഹളമുണ്ടാക്കുകയും, സ്പീക്കറുടെ ഡയസിലേക്ക് അടക്കം കടന്ന് സഭ സത്ംഭിപ്പിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിൽ നിന്ന് ഉണ്ടായത്. കേരളത്തെ അവഗണിച്ച കേന്ദ്ര ബജറ്റിനെതിരെയും, സംസ്ഥാന ബജറ്റിന്മേലുള്ള പൊതു ചർച്ചയിലും പങ്കെടുക്കാതെ സഭ ബഹിഷ്കരിക്കുന്ന സമീപനമാണ് പ്രതിപക്ഷത്തിൽ നിന്ന് കഴിഞ്ഞ ദിവസമുണ്ടായത്.
ശബരിമല സ്വർണമേഷണ കേസ് അന്വേഷണം ശരിയായ ദിശയിലാണ് നടക്കുന്നതെന്ന് കോടതി തന്നെ വ്യക്തമാക്കി. കേസിലെ പ്രതികള്‍ക്ക് 90 ദിവസത്തിന് ശേഷം ജാമ്യം ലഭിച്ചത് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്കയില്ലെന്നും കോടതി വ്യക്തമാക്കി.കോടതിയിലും നിയമസഭയിലും പ്രതിപക്ഷം തുടർച്ചയായി തിരിച്ചടികൾ നേരിടുകയാണ്.
Also read; നിയമസഭയിലെ ‘റിലേ അലക്ക്’: പി. രാജീവ് മുതൽ കെ. രാജൻ വരെ, പ്രതിപക്ഷത്തെ പൊളിച്ചടുക്കി മന്ത്രിപ്പട!
നുണകളും വ്യാജപ്രതീതി നിർമ്മാണവും മാത്രം നടത്തുന്നവരാണ് പ്രതിപക്ഷമെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുകയാണെന്നും, കോടതിയുടെ മേല്‍നോട്ടത്തില്‍ നടക്കുന്ന അന്വേഷണത്തിനെതിരെ നിയമസഭയ്ക്കുള്ളില്‍ നടത്തിയ അതിക്രമങ്ങൾക്ക് പൊതുജനത്തിനോട് പ്രതിപക്ഷം മാപ്പ് പറയണമെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here


